തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി തിരുവനന്തപുരം തിരുമല സ്വദേശിനിയായ 52കാരിയെ കൊല്ലം ഇരവിപുരം സ്വദേശിയായ 46 കാരന്‍ സമജ് ലൈംഗികമായി നിന്തരം ഉപയോഗിക്കുകയും അതിനിടെ കള്ളകഥകള്‍ പറഞ്ഞ് 45ലക്ഷം രൂപയും 100പവനും തട്ടിയെടുക്കുകയും ചെയ്ത കഥ കേട്ടാല്‍ ആരും അമ്ബരക്കും.

ഇത് സംബന്ധിച്ച പരാതി ലഭിച്ചപ്പോള്‍ പൂജപ്പുര പൊലീസും ആദ്യമൊന്ന് ഞെട്ടി.സിനിമയെ വെല്ലുന്ന അത്രയേറെ നാടകീയരംഗങ്ങളും സംഭവവികാസങ്ങളുമാണ് തലസ്ഥാനത്ത് അരങ്ങേറിയത്. എന്നാല്‍ സംഭവത്തെ കുറിച്ചും പ്രതി സമജിനെ കുറിച്ചും നാട് അറിയാതെ പോയ കഥയാണ് മറുനാടന്‍ പുറത്തുവിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി സമജിനെ ഏപ്രില്‍ 29ന് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുള്ള സമജിന്റെ ജാമ്യാപേക്ഷ രണ്ടുവട്ടം കോടതി ത്ള്ളുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ മരണ ശേഷം രണ്ടു മക്കളുമായി കഴിഞ്ഞിരുന്ന തിരുമല സ്വദേശിനി 2022ഏപ്രില്‍ 13നാണ് പൂജപ്പുര പൊലീസില്‍ പരാതിയുമായെത്തിയത്. ഭര്‍ത്താവിന്റെ ജോലി മകന് കിട്ടി. സ്റ്റിച്ചിങ് സെന്റര്‍ നടത്തുന്ന സ്ത്രീയ്ക്ക് 2013ലാണ് സൗദിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ എത്തുന്നത്. ശ്രീജയല്ലേ എന്നായിരുന്നു ചോദ്യം. അല്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കിയെങ്കിലും ആ കോള്‍ വീണ്ടും പലവട്ടമെത്തി. അത് സൗഹൃദമായി.

സ്ത്രീയുടെ കുടുംവവിശേഷങ്ങളറിഞ്ഞ സമജ് താന്‍ വിവാഹമോചനം നേടിയ വ്യക്തിയാണെന്നും നിങ്ങളെ വിവാഹം കഴിക്കാമെന്നും പറഞ്ഞു. ഒരുമാസത്തിന് ശേഷം നാട്ടിലെത്തിയ സമജ് ഇരവിപുരത്തെ വീട്ടിലെത്തിയ ശേഷം തിരുമലയിലേക്ക് എത്തി സ്ത്രീയെ കണ്ടു.
വീട്ടിലുണ്ടായിരുന്ന മക്കളുമായി സംസാരിച്ച്‌ നല്ല അടുപ്പത്തിലുമായി. മൂന്നു മാസം കഴിഞ്ഞ് തിരികെ സൗദിയിലേക്ക് പോയി. നേരിട്ട് കണ്ടതോടെ ബന്ധം ഊഷ്മളമായി. ഇരുവരും ഫോണലൂടെ നിരന്തരം ബന്ധപ്പെട്ടു.

അതിനിടെ സൗദിയിലെ ജോലി മതിയാക്കി നാട്ടില്‍ ബിസിനസും ചെയ്യാമെന്ന് പരസ്പരം വിവാഹം കഴിച്ച്‌ താമസിക്കാമെന്നും തീരുമാനിച്ചു. തുടര്‍ന്ന് ഒന്‍പത് മാസത്തിന് ശേഷം സമജ് നാട്ടില്‍ എത്തി. ഇത്തവണ നേരെ തിരുമലയിലെ സ്ത്രീയുടെ വീട്ടിലേക്കാണ് എത്തിയത്.
എന്നാല്‍ വൈകുന്നേരത്തോടെ സമജ് അയാളുടെ നാട്ടില്‍ പോയി. രണ്ടിടങ്ങളിലുമായി സമജ് മാറി മാറി താമസിച്ചു. ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയായി ഇരുവരുടെയും ജീവിതം.

2015ല്‍ കൊല്ലത്ത് ജെആര്‍. എന്റര്‍പ്രൈസ്സ് എന്ന പേരില്‍ ഫുഡ് പ്രോഡക്ടിന്റെ ഒരു ബിസിനസ് പാര്‍ടന്‍ഷിപ്പ് വ്യവസ്ഥയില്‍ തുടങ്ങി. അതിനായി സ്ത്രീയുടെ കൈയില്‍ നിന്നു 5 ലക്ഷം രൂപയും വാങ്ങി. എന്നാല്‍ ഈ ബിസിനസ് ഏഴു മാസം കഴിഞ്ഞപ്പോള്‍ തകര്‍ന്നു. തുടര്‍ന്ന് സമജ് കുട്ടന്‍ എന്ന കോണ്‍ട്രാക്ടറുമായി ചേര്‍ന്ന് കടപ്പുറത്ത് പുലിമുട്ടുകള്‍ ഇടുന്ന കരാര്‍ ജോലി ഏറ്റെടുത്തതായും അതിലേയ്ക്ക് അയാളുടെ സുഹൃത്തായ രാജേഷിന്റെ പേരില്‍ 5 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും സ്ത്രീയോട് ആവശ്യപ്പെട്ടു.

ഇത് പ്രകാരം രാജേഷിന്റെ അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സര്‍ ചെയ്തു. ബില്ല് മാറണമെങ്കില്‍ ബിസിനസിലേയ്ക്ക് ഇനിയും രൂപ മുടക്കണമെന്നും അല്ലെങ്കില്‍ ഇതുവരെ മുടക്കിയത് നഷ്ടമാകുമെന്നും പറഞ്ഞു. സ്ത്രീയുടെ മകളുടെ വിവാഹ ആവശ്യത്തിനായി അക്കൗണ്ടില്‍ ഇട്ടിരുന്ന 30 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവും ആയിരുന്നു സമജിന്റെ ലക്ഷ്യം. പലവട്ടമായി ഇതെല്ലാം സമജ് കൈക്കലാക്കി. അതിനിടെ 2017 ല്‍ സമജ് സ്ത്രീയുടെ മകന്റെ പേരില്‍ 5 വാഹനം ലക്ഷം രൂപ വിലയുള്ള വാങ്ങി നല്‍കി.

ഈ കാര്‍ ചെറുതായി രണ്ട് സ്ഥലത്ത് തട്ടിയതിനാല്‍ മാറ്റി മറ്റൊരു കാര്‍ വാങ്ങാമെന്ന് പറഞ്ഞ് അത് വിറ്റു. കാര്‍ വിറ്റ് കിട്ടിയ 4 ലക്ഷം രൂപയും സമജ് തട്ടിയെടുത്തു. 2019ല്‍ സമജ് ഒരു അപകടത്തിപ്പെടുകയും ആശുപത്രിയില്‍ അഡ്‌മിറ്റാകുകയും ചെയ്തു. ഇതറിഞ്ഞ സ്ത്രീ കൊല്ലത്തുള്ള ആശുപത്രിയില്‍ എത്തിയപ്പോഴാണ് സമജ് വിവാഹമോചനം നേടിയിട്ടില്ലെന്നും ഭാര്യയും കുടുംബവുമായി താമസിക്കുകയാണെന്നും അറിഞ്ഞത്. തുടര്‍ന്ന് സമജില്‍ നിന്നും സ്ത്രീ അകന്നു.

കൊടുത്ത കാശും സ്വര്‍ണവും കാശും തിരികെ ചോദിച്ചപ്പോള്‍ ഓരോ അവധികള്‍ പറഞ്ഞ് നീട്ടി നീട്ടി കൊണ്ടു പോയി. പണം കിട്ടാതെ വരികയും സാമ്ബത്തികമായി തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തിയപ്പോഴാണ് സ്ത്രീ പരാതിയുമായി പൊലീസിലെത്തിയത്. ഏപ്രില്‍ 29ന്ാണ് പൂജപ്പുര പൊലീസ് സമജിനെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത്.

പ്രതിക്ക് ജാമ്യം നല്‍കുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന കാലത്ത് തെറ്റായ സന്ദേശം നല്ഡകുമെന്നും സാധാരണക്കാര്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക