കൊച്ചി: പൊതുവേദിയില്‍ പ്രസം​ഗിക്കവെ അവഹേളിച്ചവരെ വേദിയില്‍ തന്നെ സിനിമാ സ്റ്റൈലില്‍ നേരിട്ട് സുരേഷ് ​ഗോപി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ പ്രചാരണത്തിനിടെയാണ് സംഭവം. എതിര്‍ പാര്‍ട്ടിയിലെ ചിലര്‍ മനപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ താരം നേരിട്ട് ചെന്നതോടെ പ്രശ്നക്കാര്‍ സ്ഥലം കാലിയാക്കുകയായിരുന്നു.

ശനിയാഴ്ച്ചയാണ് താരം പ്രചാരണത്തിനായി തൃക്കാക്കരയില്‍‌ എത്തിയത്. ഒട്ടേറെ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു സംസാരിച്ചു. ഇക്കൂട്ടത്തിലെ ഒരുവേദിയില്‍ പ്രസംഗിക്കാന്‍ എത്തിയപ്പോഴാണ് എതിര്‍പാര്‍ട്ടിയിലെ ചിലര്‍ പ്രസംഗം തടസ്സപ്പെടുത്തി ബഹളം വച്ചത്. ‘എടാ സുരേഷ് ഗോപിയെ..’ എന്ന വിളിയോടെയാണു തുടക്കം. ഇതു തുടര്‍ന്നതോടെ, പോടാ.. എന്ന് പറഞ്ഞ് സിനിമാസ്റ്റൈലില്‍ സുരേഷ് ഗോപി പാഞ്ഞുചെന്നു. ഇതോടെ പ്രശ്നക്കാര്‍ സ്ഥലംവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘അത് ആരാണെന്നു മനസിലായി കാണുമല്ലോ അല്ലേ. അത്രയുള്ളൂ അസുഖം. അതൊരു അസുഖമാണ്. മുഖ്യമന്ത്രി ചികില്‍സിച്ചാ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത. മറ്റുള്ളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം. ആര്‍ക്കാണ് അസഹിഷ്ണുത എന്നു മനസിലായല്ലോ അല്ലേ..’ വേദിയില്‍ തിരിച്ചെത്തി സുരേഷ് ഗോപി പറഞ്ഞു.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക