മമ്മൂട്ടിയെ സന്ദര്‍ശിച്ച്‌ മുഖ്യമന്തി പിണറായി വിജയനും ജോണ്‍ ബ്രിട്ടാസ് എംപിയും. മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ ജോണ്‍ ബ്രിട്ടാസാണ് ഇക്കാര്യം അറിയിച്ചത്. ‘ആതിഥേയത്വത്തിന് നന്ദി’യെന്നും ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍, ആന്റോ ജോസഫ്, എസ് ജോര്‍ജ് എന്നിവരും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രമേശ് പിഷാരടി എവിടെയെന്ന ചോദ്യമായാണ് കമന്‍റ് ബോക്സില്‍ ട്രോളന്മാര്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മമ്മൂട്ടിയും പിണറായി വിജയനും ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പിണറായി വിജയന്റെ ജന്മദിനത്തിന് ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടി ആശംസയറിയിച്ചെത്തിയിരുന്നത്.

‘പുഴു’വാണ് മമ്മൂട്ടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. എസ് ജോര്‍ജ്ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക