തിരുവനന്തപുരം: ചാനലുകളിലെ പ്രൈം ടൈം ചര്‍ച്ചകള്‍ പലപ്പോഴും, ശബ്ദഘോഷങ്ങളില്‍ മുങ്ങി പോകാറുണ്ട്. പറയാനുള്ളത് കൃത്യമായി പറയാതെ, എതിര്‍വശത്തിരിക്കുന്ന ആളെ തറ പറ്റിക്കും എന്ന വിചാരത്തോടെയുള്ള വാചക കസര്‍ത്തുകളും കുറവല്ല. എന്നിരുന്നാലും, രാഷ്ട്രീയ വിഷയങ്ങളില്‍ വിവിധ നിലപാടുകള്‍ ഒരേ പ്ലാറ്റ്ഫോമില്‍ പറയാമെന്ന സൗകര്യം ചാനല്‍ ചര്‍ച്ചകള്‍ക്കുണ്ട്. ചര്‍ച്ചയില്‍ എത്തുന്ന അതിഥികള്‍ അവതാരകരോട് കൊമ്ബുകോര്‍ക്കുന്ന സംഭവങ്ങളും കുറവല്ല. തങ്ങള്‍ക്ക് മതിയായ സമയം കിട്ടിയില്ല, ഇടയില്‍ കയറി സംസാരിച്ചു, അവതാരക ഇടപെട്ടു തുടങ്ങിയ പരാതികളാണ് അതിഥികള്‍ ഉന്നയിക്കാറുള്ളത്. സമീപകാലത്ത് ഒരുചാനലില്‍ അതിഥികള്‍ തമ്മില്‍ കയ്യേറ്റം വരെ നടന്നു.

എന്നാല്‍, മാതൃഭൂമി ന്യൂസില്‍ ഇന്നലെ ചര്‍ച്ചയില്‍ സംഭവിച്ചത് മറ്റൊരു കാര്യമാണ്. ഇടതുപ്രതിനിധി അഡ്വ.എന്‍.ലാല്‍ കുമാര്‍, അവതാരക മാതുവിന് നേരേ കുപിതനായി പറഞ്ഞ വാക്കാണ് വിവാദമായത്. ലാലിന്റെ വാക്ക് അവതാരക കേട്ടത് അശ്ലീല വാക്കുപയോഗിച്ചു എന്ന വിധത്തിലായി, ഇത് തീര്‍ത്തും മര്യാദകേടായി പോയി എന്ന വിമര്‍ശനവും ഉയര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവതാരക താന്‍ സംസാരിക്കുന്നതിനിടെ ഇടപെട്ടു എന്നതായിരുന്നു ലാല്‍ കുമാറിന്റെ പരാതി. ഏതായാലും മാതു ലാല്‍ പറഞ്ഞത് അശ്ലീല പ്രയോഗം എന്നു ധരിച്ച്‌ ഇടത് പ്രതിനിധിയെ നിഷ്‌ക്കരുണം ഇറക്കി വിട്ടു. ബിജെപിയുടെ കെവി എസ് ഹരിദാസ്, കോണ്‍ഗ്രസിന്റെ റിജില്‍ മാക്കുറ്റി, രാഷ്ട്രീയ നിരീക്ഷകനായ ഒ.അബ്ദുള്ള എന്നിവരായിരുന്നു പാനലിലെ മറ്റു അതിഥികള്‍.

എന്നാൽ കുമാർ ഉപയോഗിച്ചത് അശ്ലീല പദം അല്ല മറിച്ച് ‘ഫാക്ട്’ എന്ന പദമാണ് എന്ന പ്രചരണമാണ് ഇടതു കേന്ദ്രങ്ങൾ നടത്തുന്നത്. വേഗതയിൽ പറഞ്ഞപ്പോൾ അവതാരക ‘ഫാക്ട്’ എന്ന് പറഞ്ഞത് ‘ഫ**’ എന്ന അശ്ലീല പദമായി തെറ്റിദ്ധരിച്ചു എന്നാണ് വിശദീകരണം. വ്യക്തതയില്ലാത്ത ഒരു പദപ്രയോഗത്തിന്റെ പേരിൽ പാർട്ടി പ്രതിനിധിയെ പുറത്താക്കിയ ചാനൽ അവതാരകയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഇടത് കേന്ദ്രങ്ങൾ ഉയർത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക