കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അറുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ക്യാമ്ബസ് അടച്ചതായും പരീക്ഷകള്‍ മാറ്റിവച്ചതായും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച മൂന്ന് ദിവസമായി സര്‍വകലാശാലയില്‍ യൂണിവേഴ്‌സിറ്റി മീറ്റ് നടന്നിരുന്നു. അവിടെയുണ്ടായ ഫുഡ് കോര്‍ട്ടുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോളജിലുള്ളവര്‍ക്കും പുറത്തുവള്ളവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇ്ന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന നടത്തി. ഇതേതുടര്‍ന്നാണ് ക്യാമ്ബസ് അടച്ചിടാന്‍ തീരുമാനിച്ചത്. ഈ മാസം 31 വരെയാണ് ക്യാമ്ബസ് അടച്ചിട്ടത്. ഫൈനല്‍ ഇയര്‍ കുട്ടികളുടെ പരീക്ഷകള്‍ മാത്രമാണ് മാറ്റിയതെന്നും സര്‍വകലാശാല അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക