പ്രേക്ഷകരെ ത്രില്ലടിപ്പിച്ച്‌ മുന്നേറുകയാണ് രതീഷ് രഘുനാഥന്‍ സംവിധാനം ചെയ്ത ഉടല്‍ എന്ന ചിത്രം. ഇന്ദ്രന്‍സും ദുര്‍ഗ കൃഷ്ണയും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇരുപത് ദിവസം കൊണ്ടാണ് ഉടല്‍ ചിത്രീകരിച്ചത്.

ചിത്രത്തില്‍ ധ്യാനും ദുര്‍ഗയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇത്തരം രംഗങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് ദുര്‍ഗ കൃഷ്‌ണ.താനൊരിക്കലും വായുവില്‍ നോക്കി ഉമ്മ വയ്ക്കുകയായിരുന്നില്ല. എന്റെ കൂടെ ഒരു മെയില്‍ ആര്‍ട്ടിസ്റ്റും ഉണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ എപ്പോഴും തനിക്കാണ് ലഭിക്കാറുള്ളതെന്നും ദുര്‍ഗ മുന്‍പുണ്ടായ ഒരു വിവാദത്തെ ചൂണ്ടിക്കാട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സിനിമയ്ക്കുള്ളില്‍ നിന്നല്ല പുറത്തു നിന്നാണ് വിമര്‍ശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകള്‍ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവര്‍ക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മള്‍ ഡയറക്‌ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീന്‍ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്. സിനിമക്കകത്ത് ഉള്ളവര്‍ക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കുള്ളില്‍ നിന്ന് വിമര്‍ശനം വന്നിട്ടില്ല. ടീസര്‍ ഇറങ്ങിയപ്പോള്‍ ഇത്തരം രംഗങ്ങള്‍ സംസാര വിഷയമായെങ്കിലും ഇപ്പോള്‍ സിനിമയാണ് ചര്‍ച്ചാവിഷയം’ – ദുര്‍ഗ പറഞ്ഞു.

തങ്ങളോടൊപ്പം കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളുണ്ടെന്ന് സംവിധായകന്‍ രതീഷ് രഘുനാഥന്‍ പറഞ്ഞു. കാലം മാറിയിട്ടും ഇത്തരം സീനുകള്‍ ചെയ്യുമ്ബോള്‍ നടികള്‍ മാത്രമാണ് വിമര്‍ശനം കേള്‍ക്കാറുള്ളതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക