മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് നടി ഭാവന മേനോൻ. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഭാവന പിന്നീട് തെന്നിന്ത്യയിൽ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഭാവനയ്ക്ക് അഭിനയിക്കാനും അവിടെ തിളങ്ങാനും സാധിച്ചിട്ടുണ്ട്.

2017-ൽ പുറത്തിറങ്ങിയ ആദം ജോണിലാണ് അവസാനമായി മലയാളത്തിൽ താരം അഭിനയിച്ചത്. സഹതാരങ്ങളുമായി സൗഹൃദം പുലർത്തുന്ന ഒരാളാണ് ഭാവന. സിനിമയിൽ സജീവമായിട്ടുള്ള ഒരുപാട് നടിമാർ ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്. അങ്ങനെ ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരാളായ ശില്പ ബാലയ്ക്ക് ഒപ്പം ഒരു റീൽസ് വീഡിയോ ചെയ്തിരിക്കുകയാണ് താരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജഗതി ശ്രീകുമാർ, മുകേഷും അഭിനയിച്ച ഒരു രംഗം അതെ പോലെ അനുകരിച്ചാണ്‌ ഇരുവരും ആരാധകരുടെ പ്രശംസ നേടിയത്. ആരാധകരെ മാത്രമല്ല നിരവധി സഹതാരങ്ങളെയും ഭാവനയും ശിൽപയും പൊട്ടിചിരിപ്പിച്ചെന്ന് വേണം കമന്റ് ബോക്സിൽ നിന്ന് വ്യക്തമാകുന്നത്. ഷഫ്ന, ആര്യ ബഡായ്, പ്രിയ മോഹൻ തുടങ്ങിയവർ വീഡിയോയുടെ താഴെ കമന്റുകൾ നൽകിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക