തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. പൂന്തുറ സ്വദേശി നിഖിനെയാണ് മെഡിക്കല്‍ കേളേജ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയുടെ സഹായത്തിനെത്തിയ നിഖില്‍ ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പച്ച ശേഷം സ്റ്റെതസ്‌കോപ്പും ധരിച്ച്‌ രോഗികളെ പരിശോധ നടത്തുകയായിരുന്നു.

ഇയാളുടെ പ്രവര്‍ത്തിയില്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ വ്യാജ ഡോക്‌ട്ര്‍ ആണെന്ന് മനസ്സിലായി. ഡ്യൂട്ടി ഡോക്ടറുടെ മെഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിയിലായ പ്രതിയെകുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതാണ്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ഹരിലാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്സഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക