വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ച്‌ ലോകത്തെ രണ്ടാമത്തെ വലിയ ശിശു വസ്ത്ര നിര്‍മാതാക്കളായ കിറ്റെക്സ് ഗാര്മെന്റ്സ്. 2021-22 സാമ്ബത്തിക വര്‍ഷത്തിലെ കണക്കുകള്‍ കമ്ബനി പുറത്ത് വിട്ടു. മുന്‍ സാമ്ബത്തിക വര്‍ഷത്തിലെ വിറ്റുവരവിനെ അപേക്ഷിച്ച്‌ 2021-22 സാമ്ബത്തിക വര്‍ഷത്തിലെ വരുമാനം 75 % ഉയര്‍ന്ന് 818 കോടി രൂപ ആയതായി മാനേജിംഗ്‌ ഡയറക്റ്റര്‍ സാബു ജേക്കബ് പറഞ്ഞു.

നികുതിക്കും, പലിശക്കും മുന്‍പുള്ള വരുമാനം 81 % വര്‍ധിച്ചാണ് 200 കോടി രൂപയായത്. 2022 മാര്‍ച്ചിലെ അറ്റ വില്‍പ്പന 253.55 കോടി രൂപയില്‍ നിന്ന് 126.97% ഉയര്‍ന്ന് 2021 മാര്‍ച്ചില്‍ 111.71 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 128.28 കോടി രൂപയായി ഉയര്‍ന്നെന്ന് സാബു ജേക്കബ് വ്യക്തമാക്കി കമ്ബനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തെലങ്കാനയില്‍ പുര്‌ഗോമച്ചു വരികയാണെന്ന് അദ്ദേഹം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമെന്ന് സാബു എം ജേക്കബ്

കൊച്ചി: ലോ ഫ്ലോര്‍ ബസ് ക്ലാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണെന്ന് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും, നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ലോകത്തിലാദ്യമായി സംഭവിക്കുന്ന കാര്യമാണിത്. വിദ്യാഭ്യാസ, ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴി വളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഈ വിമര്‍ശനം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നിലപാടിനോടു ചേര്‍ത്തു വായിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തില്‍ ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരും മെച്ചപ്പെട്ടതല്ല’

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ട്വന്റി-ട്വന്റിയുടെ നിലപാട് നാളെ വ്യക്താക്കുമെന്ന് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. ഏതെങ്കിലും മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും ഒരു മുന്നണിക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സമകാലിക വിഷയങ്ങളില്‍ ജനം പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയമായ തിരുത്തലുകള്‍ക്ക് വേണ്ടിയാകണം ജനങ്ങള്‍ വോട്ടു ചെയ്യേണ്ടത്. ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം ജനങ്ങളോട് പറയും. എല്ലാവരും ബന്ധപ്പെടുന്നുണ്ട്. യു.ഡി.എഫും എല്‍.ഡി എഫും തമ്മില്‍ ഭേദമില്ല – കേരളത്തില്‍ ഇതുവരെ ഭരിച്ച ഒരു സര്‍ക്കാരും മെച്ചപ്പെട്ടതല്ല. ബി.ജെ.പി ഉപദ്രവിച്ചിട്ടില്ലെന്നും പക്ഷെ സഹായിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചുവെന്ന സുരേന്ദ്രന്റെ വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക