പാലക്കാട്: പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബില്‍ നിന്നും കാണാതായ രണ്ട് പേരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. തെരച്ചിലിനിടെ പൊലീസ് ക്യാമ്ബിനോട് ചേര്‍ന്നുള്ള പാടത്ത് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹങ്ങള്‍ പൊള്ളലേറ്റ നിലയിലായിരുന്നു. അതിനാല്‍ ഷോക്കേറ്റായിരിക്കാം മരണം സംഭവിച്ചതെന്ന് പാലക്കാട് എസ്പി പ്രതികരിച്ചിരുന്നു. ഇരുവരും ഡ്യൂട്ടിയിലായിരുന്നില്ല. മീന്‍ പിടിക്കാനോ മറ്റോ പാടത്തേക്ക് ഇറങ്ങിയപ്പോള്‍ കാട്ടുപന്നിക്കെണിയില്‍ വീണ് അപകടം സംഭവിച്ചതാകാമെന്ന് അനുമാനമുണ്ട്. ഇന്നലെ രാത്രി 9:30 മുതലാണ് അശോകനേയും മോഹന്‍ദാസിനേയും കാണാതായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക