ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂരില്‍ ഒരു സ്ത്രീ തന്റെ മകനെ വിവാഹം കഴിച്ചതായി പരാതി. ഭാര്യ തന്റെ ആദ്യ ഭര്‍ത്താവില്‍ നിന്നുള്ള മകനെ വിവാഹം കഴിച്ചുവെന്ന് കാട്ടി രണ്ടാം ഭര്‍ത്താവ് ഇന്ദ്രറാം എന്ന മധ്യവയസ്‌കന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസില്‍ നടപടി വേണമെന്ന് പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

’11 വര്‍ഷം മുമ്ബാണ് ബബ്ലി എന്ന യുവതിയുമായി തന്റെ വിവാഹം നടന്നത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ടായിരുന്നു. തന്നെ വിവാഹം കഴിച്ചതോടെ അവര്‍ ഉപേക്ഷിച്ചു പോയി. തനിക്കും ബാബ്ലിക്കും മൂന്ന് കുട്ടികളും ഉണ്ട്. പിന്നീട്, ബാബ്ലിയുടെ ആദ്യ വിവാഹത്തില്‍ നിന്നുള്ള ഒരു മകന്‍ വീട് സന്ദര്‍ശിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് 20,000 രൂപ എടുത്ത് യുവതി പോവുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു’, ഇന്ദ്രറാം പൊലീസ് പരാതിയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക