നവജ്യോത് സിങ് സിദ്ദുവിന് ഒരു വർഷത്തെ തടവു വിധിച്ച് സുപ്രീംകോടതി; ശിക്ഷ 34 വർഷം മുമ്പുള്ള കൊലക്കേസിന് പേരിൽ.

ന്യൂഡല്‍ഹി: 32 വര്‍ഷം പഴക്കമുള്ള കേസിലെ കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധുവിന് ഒരു വര്‍ഷത്തെ തടവു ശിക്ഷ. 1988ല്‍ റോഡില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗുല്‍നാമിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

ജസ്റ്റിസുമാര എ എം ഖാന്‍വീല്‍ക്കര്‍, സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ഇളവു ചെയ്ത സുപ്രീംകോടതി, 2018ല്‍ സിദ്ദുവിന്റെ ശിക്ഷ 1000 രൂപ പിഴ മാത്രമായി ചുരുക്കിയിരുന്നു. ഇതിനെതിരെ ഗുര്‍നാമിന്റെ കുടുംബം നല്‍കിയ പുനപ്പരിശോധന ഹര്‍ജിയിലാണ് ഇപ്പോഴത്തെ വിധി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസ് മുപ്പത് വര്‍ഷത്തോളം പഴക്കമുള്ളതാണെന്നും സംഘര്‍ഷ സമയത്ത് ആയുധങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല എന്നും കാണിച്ചാണ് സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്തത്. 1987 ഡിസംബര്‍ 27ന് പട്യാലയിലെ ട്രാഫിക് ജങ്ഷനില്‍ വെച്ച്‌ സിദ്ദുവും കൂട്ടരും ഗുര്‍നാമുമായി വാഹനം ഓടിച്ചത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അക്രമത്തിലാണ് ഗുര്‍നാം കൊല്ലപ്പെട്ടത്.

Exit mobile version