വനപര്‍ത്തി: ലൈംഗികാതിക്രമം സഹിക്ക വയ്യാതെ യുവതി ഭര്‍തൃപിതാവിനെ തല്ലിക്കൊന്നു. തെലങ്കാനയിലെ വനപര്‍ത്തി ജില്ലയിലെ ഗോപാല്‍പേട്ട് മണ്ഡലത്തിലെ ചേന്നൂരിലാണ് സംഭവം. ചേന്നൂര്‍ സ്വദേശി കാവലി പെദ്ദരാമുലു എന്ന 52-കാരണാണ് കൊല്ലപ്പെട്ടത്. ആറുമാസം മുന്‍പാണ് രാമുലുവിന്‍റെ മകന്‍ ഗ്രാമത്തില്‍ തന്നെയുള്ള യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചത്. വിവാഹശേഷം രണ്ടുമാസത്തോളം ഹൈദരാബാദിലാണ് ദമ്ബതികള്‍ താമസിച്ചിരുന്നത്. എന്നാല്‍ യുവാവിന്‍റെ മദ്യപാനത്തെ തുടര്‍ന്ന് ഇരുവരും ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു.

തുടര്‍ന്ന് രാമുലു വീട്ടില്‍ വെച്ച്‌ മരുമകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പീഡന വിവരം യുവതി അയല്‍ക്കാരോട് തുറന്ന് പറഞ്ഞെങ്കിലും ആരും വിശ്വസിക്കാത്തതിനെ തുടര്‍ന്ന് പീഡന ദൃശ്യങ്ങള്‍ യുവതി വീഡിയോയില്‍ പകര്‍ത്തി. ഇക്കഴിഞ്ഞ 16-നു രാവിലെ 11 മണിയോടെ കൃഷിയിടത്തില്‍ വെച്ച്‌ രാമുലു വീണ്ടും യുവതിയോട് ലൈംഗികാതിക്രമണത്തിന് മുതിര്‍ന്നതോടെ യുവതി സംഭവം സഹോദരനെ വിളിച്ച്‌ അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ സഹോദരനും യുവതിയും ചേര്‍ന്ന് രാമുലുവിനെ മര്‍ദ്ദിച്ച്‌ അവശനാക്കി. ആക്രമണത്തിന് ശേഷം സഹോദരന്‍ ഗോപാല്‍പേട്ട് പൊലീസിനെ വിവരം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് സംഭവസ്ഥലത്തെത്തി രാമുലുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് രാമുലുവിന്‍റെ കുടുംബവും യുവതിയുടെ കുടുംബവും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി പൊലീസ് പറഞ്ഞു. യുവതിക്കും സഹോദരനും എതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക