പാല: ഷോപ്പ് ഓണ്‍ വീല്‍ പദ്ധതി പ്രകാരമുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഉടനെത്തും. കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയിലാണ് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്നത്. പാമ്ബാടി ആസ്ഥാനമായുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ ഡിഫറന്റ്ലി ഏബിള്‍ഡ് പഴ്സന്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ഡാപ്കോ) കെഎസ്‌ആര്‍ടിസിയുടെ പഴയ ബസ് വാങ്ങി സൂപ്പര്‍മാര്‍ക്കറ്റാക്കി മാറ്റുന്നത്.

പാലാ, ചങ്ങനാശേരി ഡിപ്പോകളില്‍ നിന്ന് ഓരോ ബസാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. അതിനെത്തുടര്‍ന്ന് പാലാ ഡിപ്പോയില്‍ നിന്ന് ബസ് ലഭിച്ചു. ഒരു ലക്ഷം രൂപ സെക്യൂരിറ്റി നല്‍കിയാണ് ഡാപ്കോ ബസ് ഏറ്റെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസം 20,000 രൂപയും 18% ജിഎസ്ടിയും ചേര്‍ന്നുള്ള തുക വാടകയായും നല്‍കണം. ബസ് സൂപ്പര്‍മാര്‍ക്കറ്റായി മാറ്റിയെടുക്കാന്‍ 2 ലക്ഷം രൂപയാണ് ചെലവിടുന്നതെന്ന് ഡാപ്കോ സെക്രട്ടറി എം.സി സ്കറിയ അറിയിച്ചു. സൂപ്പര്‍മാര്‍ക്കറ്റിന്റെ നിര്‍മാണം നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക