ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എ.പി അബ്ലുള്ളക്കുട്ടിയുടെ യോഗം ബഹിഷ്‌കരിച്ച്‌ പ്രവാസി സംഘടനകള്‍. ഔദ്യോഗികമായി വിളിക്കാതെ, അബ്ദുള്ളക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബിജെപി അനുകൂല സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം ക്ഷണിച്ചതില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ടാണ് സംഘടനകള്‍ യോഗം ബഹിഷ്‌കരിച്ചത്. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെല്‍ഫെയര്‍ ഫോറം തുടങ്ങിയ സംഘടനകളാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.

അബ്ദുള്ളക്കുട്ടിക്ക് സ്വീകരണം നല്‍കാനും ഈ വര്‍ഷത്തെ ഹജ്ജിനായി ഇന്ത്യന്‍ ഹാജിമാരുടെ ഒരുക്കങ്ങള്‍ വിശകലനം ചെയ്യുന്നതിനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘടനകള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ബ്ദുള്ളക്കുട്ടിയോ നേരിട്ട് വിളിക്കാതെ, ഐ.ഒ.എഫ് ക്ഷണിച്ചതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സംഘടനാപ്രതിനിധികള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക