തിരുവനന്തപുരം: സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച്‌ പുറത്തിറക്കിയ കലണ്ടര്‍ വിവാദത്തില്‍. കലണ്ടര്‍ വര്‍ഷത്തിലെ പ്രധാന ദിവസങ്ങള്‍ കുറിച്ചിരിക്കുന്നതില്‍ കൊടുംകുറ്റവാളി യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രേഖപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനമോ ഗാന്ധിജയന്തി ദിവസമോ രേഖപ്പെടുത്താത്ത കലണ്ടറിലാണ് യാക്കൂബ് മേമനെ തൂക്കിലേറ്റിയ ദിനം രക്തസാക്ഷിദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത്. 1993-ല്‍ മുംബൈയില്‍ സ്‌ഫോടന പരമ്ബര നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനായിരുന്നു യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത്. സഹോദരന്‍ ടൈഗര്‍ മേമനുമായി ചേര്‍ന്നായിരുന്നു ഗൂഢാലോചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തുടര്‍ന്ന് 2015 ജൂലൈ 30-ന് ശിക്ഷ നടപ്പാക്കി. ഈ ദിനമാണ് ജമാഅത്ത് ഇസ്ലാമിയുടെ സംഘടനയായ സോളിഡാരിറ്റിയുടെ കലണ്ടറില്‍ രക്തസാക്ഷി ദിനമായി ആചരിക്കണമെന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. സംഭവം വലിയ വിവാദമായിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക