പുരുഷന്മാരുടെ ഷർട്ടിലെ ബട്ടൻസ് ശ്രദ്ധിച്ചിട്ടുണ്ടോ.? സ്ത്രീകളുടെ ഷർട്ടിലെ ബട്ടൻസിൽ നിന്നും വ്യത്യസ്തമായൊരു പ്രത്യേകത ഷർട്ടിലുണ്ട്. ഇതുവരെ ഒരിക്കൽപോലും അധികമാരും ശ്രദ്ധിക്കാത്ത അത്തരത്തിലുള്ള ഒരു പ്രേത്യേകതയേ കുറിച്ചാണ് പറയാൻ പോകുന്നത്. ഇനി ഷർട്ട്‌ എടുക്കുമ്പോൾ ഒന്ന് നോക്കിയാൽ മതി പുരുഷന്മാരുടെ ഷർട്ട് ബട്ടൻസ് വലതു വശത്തേക്കായിരിക്കും ഉണ്ടാവുക. സ്ത്രീകളുടെ ഷർട്ട് ബട്ടൻസ് ഇടതുവശത്തേക്കുമാണ്.

എന്തുകൊണ്ടാണ് ഇത്തരത്തിലോരു വ്യത്യാസം വരുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ.? കുറെ കാലങ്ങൾക്ക് മുൻപ് നിലനിന്നിരുന്നോരു വിശ്വാസമായിരുന്നു ഇത്. പുരുഷന്മാർക്ക് കത്തിയും മറ്റും ഉപയോഗിക്കുവാനുള്ള എളുപ്പത്തിന് വേണ്ടിയാണ് ഷർട്ട് ബട്ടൻസ് വലത്തുഭാഗത്തേക്ക് പിടിപ്പിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്കാലത്ത് ഷർട്ട്‌ ഉപയോഗിക്കുന്ന സ്ത്രീകൾ അല്ലെങ്കിൽ അത്തരം വസ്ത്രം ഉപയോഗിക്കുന്ന സ്ത്രീകൾ വളരെ കുറവായിരുന്നു. രാജകുടുംബത്തിലുള്ളവർ മാത്രമായിരുന്നു അത്. അത്തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്നവരുടെ വസ്ത്രങ്ങളാവട്ടെ അവിടെയുള്ള വേലക്കാരുമായിരുന്നു അണിയിച്ചു കൊടുക്കുന്നത്. അവർക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഇടതുവശത്തേക്ക് സ്ത്രീകൾക്ക് വേണ്ടി ബട്ടൻസ് ഘടിപ്പിച്ചിരിക്കുന്നത്. ആരോ പിന്തുടർന്നുവന്ന ഈ രീതി ഈ കാലഘട്ടങ്ങളിലും പിന്തുടർന്നുപോകുന്നുവെന്നത് മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാതെ മറ്റൊരു പ്രത്യേകതകളും ഇതിന് പിന്നിലില്ല എന്നാണ് അറിയുന്നത്.

അല്ലെങ്കിലും പണ്ടുകാലം മുതൽ നിലനിൽക്കുന്ന ചില രീതികൾ ഇപ്പോഴും പിന്തുടരുന്നത് നമ്മുടെയൊരു പ്രത്യേകത തന്നെയാണല്ലോ. അതിനുള്ള ഉദാഹരണമാണ് ചില വിശ്വാസങ്ങളൊക്കെ. രാത്രിയിൽ നഖം വെട്ടരുതെന്ന് പറയുന്നത് കേൾക്കാറില്ലേ.? കറന്റ് പോലെയുള്ള സജ്ജീകരണങ്ങളോന്നും തന്നെ ഉണ്ടായിരുന്നില്ലാത്ത കാലത്താണ് ഇങ്ങനെ പറഞ്ഞിരുന്നത്. രാത്രിയിൽ നഖം വെട്ടരുതെന്നും അതുവഴി കൈയിൽ മുറിവുണ്ടാകുമെന്നും പറയുന്നത്. എന്നാൽ പിൽക്കാലത്ത് എത്തിയപ്പോഴേക്കും അതൊരു വിശ്വാസമായി മാറിക്കഴിഞ്ഞു. രാത്രിയിൽ നഖം വെട്ടുന്നത് വളരെ മോശമായ കാര്യമാണെന്ന് പോലും പിന്നീട് ആളുകൾ പറഞ്ഞു തുടങ്ങി. യാതൊരു കാര്യവും അതിലില്ല എന്നതാണ് സത്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക