മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച ഒരു അഭിനയത്രിയാണ് നടി ഐശ്വര്യ ലക്ഷമി. മോഡലിംഗ് മേഖലയിൽ നിന്നും സിനിമ മേഖലയിലേക്ക് കടന്നു വന്ന താരം ഇന്ന് മലയാള സിനിമയിലെ താരമൂല്യമുള്ള യുവനടിമാരിൽ ഒരാളാണ്. 2014 മുതലാണ് ഐശ്വര്യ ലക്ഷ്മി മോഡലിംഗ് രംഗത്ത് സജീവമാകുന്നത്. അൽത്താഫ് അലി സംവിധാനം ചെയ്ത നിവിൻ പോളി കേന്ദ്ര കഥാപാത്രമായിയെത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലാണ് താരത്തിന് ആദ്യമായി അവസരം ലഭിക്കുന്നത്. ഐശ്വര്യ ഈ സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുകയും സിനിമയിലെ നായികയായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.

ആദ്യ സിനിമയ്ക്ക് ശേഷം മലയാള സിനിമയുടെ യുവതാരമായ ടോവിനോ തോമസിന്റെ കൂടെ നയികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. മായനദി എന്ന സിനിമയായിരുന്നു താരത്തിന്റെ അഭിനയ ജീവിതം മാറ്റിമറിച്ചത്. ഇന്നും ഐശ്വര്യ ലക്ഷ്മി അറിയപ്പെടുന്നത് ആ ചലച്ചിത്രത്തിലെ കഥാപാത്രമായിട്ടാണ്. ആ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ട്രൈനെർക്കൊപ്പം ജിമ്മിൽ വർക്ക്‌ഔട്ട്‌ ചെയ്യുന്ന ഐശ്വര്യയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ട്രൈനെർ പോസ്റ്റ്‌ ചെയ്ത വിഡിയോ ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. “എനിക്ക് നിങ്ങൾക്കായി രണ്ട് വാക്കുകൾ ഉണ്ട്! സമ്മതവും നിർദയവും” എന്നായിരുന്നു ട്രൈനെർ പോസ്റ്റ്‌ ചെയ്ത വിഡിയോയിൽ താരം കമന്റായി കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക