ഹൈദരാബാദ്: തെലുങ്ക് നടി കരാട്ടെ കല്യാണിക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വസതിയിലെത്തി അന്വേഷണം നടത്തി സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കല്യാണി ദത്തെടുത്തെന്നാണ് പരാതി. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഹൈദരാബാദിലെ കല്യാണിയുടെ വസതിയിലെത്തിയത്.

കല്യാണിയും കുഞ്ഞും വസതിയിലില്ലായിരുന്നു. കല്യാണിയുടെ മാതാപിതാക്കളോട് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചു. നിയമപരമായാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് കല്യാണിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയെ കല്യാണി യൂസുഫ് ഗൗഡ റോഡില്‍ വെച്ച്‌ അടിച്ചിരുന്നു. ശ്രീകാന്തിന്റെ പ്രാങ്ക് വീഡിയോകളെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോളാണ് കല്യാണിക്കെതിരെ പുതിയ പരാതി. കഴിഞ്ഞ കുറച്ചുമാസങ്ങളായി കല്യാണി സാമൂഹ്യ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇതില്‍ പല പരാമര്‍ശങ്ങളും വിവാദമാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കല്യാണി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക