തൊടുപുഴ: സ്വകാര്യ ബസിടിച്ച്‌ വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി. റിട്ട. എസ്.ഐയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ തൊടുപുഴ-ഇടുക്കി റൂട്ടിലാണ് അപകടം നടന്നത്. പുറപ്പുഴ സ്വദേശിയായ റിട്ട എസ്.ഐ ചന്ദ്രന്‍ (56) ആണ് മരിച്ചത്.

തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമാണ് അപകടം. ഗതാഗതക്കുരുക്കില്‍ നിന്നും വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ ചന്ദ്രന്‍ സ്‌കൂട്ടര്‍ വലത്തേക്ക് എടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ, പിന്നാലെ വന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയും മറിഞ്ഞുവീണ ചന്ദ്രന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ചന്ദ്രന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക