ക്രൈസ്തവ സഭയോടുള്ള യുഡിഎഫ് കോൺഗ്രസ് നേതൃത്വതത്തിന്റെ സമീപനത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് മലയാളിയും പ്രൊഫഷണൽ കോൺഗ്രസ് മഹാരാഷ്ട്ര പ്രസിഡൻറും, മുംബൈ ഹൈക്കോടതി അഭിഭാഷകനുമായ അഡ്വക്കേറ്റ് മാത്യു ആൻറണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സമസ്ത വിവാദത്തിൽ ഉള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ അനുരഞ്ജന സമീപനം ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു സമീപനമാണ് കോൺഗ്രസ് നേതൃത്വം സഭ പിതാക്കന്മാരും മറ്റും ഉയർത്തുന്ന സാമൂഹിക വിഷയങ്ങളോട് സ്വീകരിക്കേണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. എന്തുകൊണ്ട് ഇതേ നയം ക്രൈസ്തവ സഭയെയും വിശ്വാസികളെയും, അതിന്റെ മേലധ്യക്ഷന്മാരെയും അവരുടെ അഭിപ്രായങ്ങളുടെ പേരില്‍ രാഷ്ട്രീയക്കാരും, മറ്റു പൗരപ്രമുഖരും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്ബോഴും പരസ്യ താക്കീതുകള്‍ നല്കി അവരെ ശാസനാരൂപത്തില്‍ വായടപ്പിച്ചു നിര്‍ത്തുമ്ബോഴും കാണാത്തത്. എന്നും അദ്ദേഹം ചോദിക്കുന്നു.

ഇതിന് കാരണം ക്രൈസ്തവർ രാഷ്ട്രീയമായി സംഘടിതം അല്ലാത്തതുകൊണ്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയപരമായി സംഘടിച്ച് മുസ്ലിം ന്യൂനപക്ഷ പ്രീണനനയം ഇതിന് പിന്നിലെ കാരണമെന്നും അദ്ദേഹം തുറന്നടിക്കുന്നു. അവർ ജയപരാജയങ്ങളെ സ്വാധീനിക്കുവാൻ ശക്തിയുള്ളവരാണ് എന്ന് തിരിച്ചറിയുന്ന രാഷ്ട്രീയ കൂർമതയാണെന്ന് ഇത്തരം സമീപനങ്ങൾക്ക് കാരണമെന്ന് വിമർശനവും കുറിപ്പിൽ ഉന്നയിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫിപറമ്പിൽ എന്നിവർ പലപ്പോഴും ക്രൈസ്തവ നേതൃത്വം ഉയർത്തുന്ന ആശങ്കകളെ അടിച്ചമർത്തുന്ന സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ മുസ്ലിം സമുദായ നേതൃത്വം വിവാദങ്ങളിൽ പെടുമ്പോൾ പലപ്പോഴും ഇവരുടെ മൃദു സമീപനം ആണ് ഉയരുന്നതെന്ന് വിമർശനവും വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിൽ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ക്രൈസ്തവ നായ ഈ മലയാളി നേതാവിന്റെ വിമർശനങ്ങൾ ഏറെ ശ്രദ്ധേയമാകുകയാണ്.

ലേഖനം പൂർണ്ണരൂപം ഇവിടെ വായിക്കാം:

https://m.facebook.com/story.php?story_fbid=10160027021072262&id=651122261

ഞാന്‍ വളരെയേറെ ബഹുമാനിക്കുന്നതും , വ്യക്തിപരമായി വളരെ നല്ല ബന്ധം ഉള്ള നേതാവുമായ ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സമസ്ത വിവാദത്തിന്റെ മേലുള്ള ഈ പ്രസ്താവനയിലെ അനുരഞ്ജന നയം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നു.

എന്തുകൊണ്ട് ഇതേ നയം ക്രൈസ്തവ സഭയെയും വിശ്വാസികളെയും, അതിന്റെ മേലധ്യക്ഷന്മാരെയും അവരുടെ അഭിപ്രായങ്ങളുടെ പേരില്‍ രാഷ്ട്രീയക്കാരും, മറ്റു പൗരപ്രമുഖരും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്ബോഴും പരസ്യ താക്കീതുകള്‍ നല്കി അവരെ ശാസനാരൂപത്തില്‍ വായടപ്പിച്ചു നിര്‍ത്തുമ്ബോഴും കാണാത്തത്.

അതിനു കാരണം ആയി രഹസ്യമായി പറയുന്ന പരസ്യമായ സത്യം ഇതാണ്. ക്രൈസ്തവ വിശ്വാസികള്‍ രാഷ്ട്രീയമായി സംഘടിത ശക്തി ഇല്ലാത്ത കൂട്ടരാണ്, എന്നാല്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷമായ മുസ്ലിം സമുദായ നേതാക്കളെ പ്രീണിപ്പിച്ചു വോട്ട് സുരക്ഷിതമാക്കേണ്ടത് രാഷ്ട്രീയ കൂര്‍മ്മതയാണ്, കാരണം അവര്‍ രാഷ്ട്രീയപരമായി സംഘടിതരാണ്, ജയപരാജയങ്ങളെ ഒരു പരിധി വരെ നിശ്ചയിക്കാനും സാധിക്കും.

അതുകൊണ്ടാണ് ക്രൈസ്തവ വിശ്വാസികളോ, സഭാ ബിഷപ്പ്മാരോ അപ്രിയമായ കാര്യങ്ങള്‍ പറഞ്ഞാല്‍ അവിടെ വടിഎടുക്കേണ്ട എന്നു പറഞ്ഞു അതിനെ ലൈറ്റ് ആക്കേണ്ട അല്ലെങ്കില്‍ അതിന് ഇത്ര വാര്‍ത്താ പ്രാധാന്യം കൊടുക്കേണ്ട എന്നു പറഞ്ഞു ആരും വരാത്തത്.

ഈ മറുപടി പരസ്യമായി നല്‍കണോ വേണ്ടയോ എന്ന് പലവട്ടം ആലോചിച്ചതിനു ശേഷം ആണ്, പരസ്യമായി തന്നെ നല്‍കണം എന്ന തീരുമാനത്തില്‍ എത്തിയത്. ഇല്ലെങ്കില്‍ ഈ അവസ്ഥ മുന്നോട്ടു നീങ്ങുന്നതു കേരളത്തിലെ സമുദായ സാഹോദര്യ സമവാക്യങ്ങള്‍ അപകടകരമായ വിധത്തില്‍ മാറി മറിയുന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

കാരണം വിവിധ തലങ്ങളില്‍ , സമുദായ അംഗങ്ങള്‍ ആ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന്റെ , അഥവാ ഒരു നിര്‍ബന്ധിത നിയന്ത്രണ രേഖ ഇടതു, വലതു രാഷ്ട്രീയ മുന്നണികളില്‍ നിന്ന് നേരിടുന്നു.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കം കാത്തിരിക്കുന്ന ഒരു കൂട്ടം രാഷ്ട്രീയ കക്ഷികള്‍ (ബി.ജെ.പി, ആര്‍.എസ്.എസ്) ഈ മണ്ണില്‍ വളം ഇടാന്‍ ശ്രമം തുടങ്ങികഴിഞ്ഞു, കാരണം ലളിതമാണ്, ഈ ന്യൂനപക്ഷ സാഹോദര്യം തകര്‍ത്താലെ അവര്‍ക്ക് ഇവിടെ രാഷ്ട്രീയ വേരോട്ടം കിട്ടുകയുള്ളൂ എന്ന തിരിച്ചറിവാണ് ഈ ക്രൂര ചിന്തകള്‍ക്ക് പിന്നില്‍.

അതു കൊണ്ടു തന്നെ, ചില പരസ്യ അഭിപ്രായ പ്രകടനങ്ങള്‍ ആവശ്യമാണ് എന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ ഈ മറുപടി ഇവിടെ കുറിക്കുന്നു.

ക്രൈസ്തവ വിശ്വാസികളും സഭയും, കേരളത്തിന്റെ, വിദ്യാഭ്യാസ,ആരോഗ്യ, സാംസ്കാരിക മേഖലയില്‍ നാളിതുവരെ നല്‍കിയ, ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്ന, സമഗ്ര സംഭാവനകള്‍ എണ്ണമറ്റതാണ്‌. അതിനെ ഒരു തരത്തിലും വിസ്‌മരിക്കുന്ന പ്രവര്‍ത്തി ഒരു ഭാഗത്തു നിന്നും ഉണ്ടാവരുത്.

പാലാ, തലശേരി രൂപതയിലെ ബിഷപ്പ്മാര്‍ പറഞ്ഞതിനോട് വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെങ്കിലും, വിശ്വാസികള്‍ക്കും അതില്‍ വ്യത്യസ്തമായ സ്വതന്ത്ര അഭിപ്രായം ഉണ്ടെങ്കിലും, തങ്ങളുടെ പുരോഹിത നേതാക്കളെയും, വിശ്വാസി സമൂഹത്തെയും പരസ്യമായി അവഹേളിക്കുന്ന, രാഷ്ട്രീയ കക്ഷികള്‍ക്കും നേതാക്കള്‍ക്കും ഉചിതമായ മറുപടി കൊടുക്കണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്ക്കുന്നു.

അതുകൊണ്ടു ഇതൊരു അഭ്യര്‍ത്ഥനയാണ്, സമസ്തയുടെ പണ്ഡിതന്‍ അര്‍ഹിക്കുന്ന അതേ വടി നയം ഈ ബിഷപ്പുമാര്‍ അല്ലെങ്കില്‍ വിശ്വാസികള്‍ സംസാരിക്കുമ്ബോഴും ഉണ്ടാകണം എങ്കിലേ അതിലെ ബഹുസ്വരതയെ എടുത്തുയര്‍ത്തി കാണിക്കാന്‍ പറ്റുകയുള്ളു.

ഇവിടെ വേണ്ടത്, വര്‍ഗ്ഗം തിരിഞ്ഞുള്ള മേല്‍ക്കോയ്മ സ്ഥാപിക്കലല്ല, മറിച്ചു തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും പ്രശ്നം ഏതു ഭാഗത്ത് നിന്നും ഉണ്ടാകുമ്ബോഴും, അതിനെ ചര്‍ച്ചയില്‍കൂടി പരിഹരിക്കാന്‍ ശ്രമിക്കുക.

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ അഥവാ നില നില്‍ക്കണമെങ്കില്‍ തുറന്ന ചര്‍ച്ചകളിലൂടെയും പരസ്പര വിട്ടു വീഴ്ചകളിലൂടെയും മാത്രമേ സാധിക്കൂ.

അല്ലാതെ ഒരു കൂട്ടര്‍ പറയുമ്ബോള്‍ അവരെ വടി എടുത്തു അടിക്കുകയും, മറ്റൊരു കൂട്ടര്‍ പറയുമ്ബോള്‍ അവര്‍ക്ക് നേരെ വടി എടുക്കേണ്ട എന്നു പറയുമ്ബോള്‍ അതുണ്ടാക്കുന്ന, വിഭാഗീയത നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറത്താണ്.

(ലേഖകന്‍, അഡ്വ. മാത്യു ആന്റണി ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനും, എ.ഐ.സി.സി. സോഷ്യല്‍ മീഡിയ വിഭാഗം, ദേശീയ നിര്‍വാഹക സമിതി അംഗവും, മഹാരാഷ്ട്ര പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ടും, കേരള കത്തോലിക്ക അസോസിയേഷന്‍ (മുംബൈ) കെ.സി.എ വൈസ് പ്രസിഡന്റ് കൂടിയാണ്. ഷെവലിയര്‍ കെ.സി. ചാക്കോയുടെ കൊച്ചുമകന്‍ കൂടിയാണ്)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക