ന്യൂഡല്‍ഹി: ത്രിപുരയില്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ചത് ശനിയാഴ്ച ഉച്ചയ്ക്കാണ്. വൈകീട്ട് ബിജെപി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. മാസങ്ങള്‍ കഴിഞ്ഞാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ ചില പരീക്ഷണങ്ങള്‍ നടത്തുകയാണ് ബിജെപി. 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് ശേഷം ബിജെപിക്കൊപ്പം നിന്ന ത്രിപുരയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങള്‍ അമിത് ഷാ ആവിഷ്‌കരിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയെ മാറ്റിയത്. സമാനമായ നീക്കം ഗുജറാത്തിലും കര്‍ണാടകത്തിലും ഉത്തരാഖണ്ഡിലുമെല്ലാം നടത്തിയിരുന്നു. എല്ലായിടത്തും പാതി വഴിയില്‍ മുഖ്യമന്ത്രിമാരെ മാറ്റി ബിജെപി. നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നുണ്ട്. എല്ലായിടത്തും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നവരാണ് മുഖ്യമന്ത്രിമാര്‍ എന്ന പ്രത്യേകതയുമുണ്ട്. രസകരമാണ് വടക്കുകിഴക്കന്‍ മേഖലയിലെ ബിജെപിയുടെ രാഷ്ട്രീയക്കളികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ്. കഴിഞ്ഞ വര്‍ഷം അസമിന്റെ 15ാം മുഖ്യമന്ത്രിയായിട്ടാണ് ശര്‍മ അധികാരമേറ്റത്. സര്‍ബാനന്ദ സോനോവാളിന് പകരക്കാരനായിട്ടാണ് ശര്‍മ എത്തിയത്. കോണ്‍ഗ്രസ് നേതാവിയിരുന്നു ശര്‍മ. 2015ലാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അസമില്‍ ബിജെപിക്ക് നേട്ടമായത് ശര്‍മയുടെ പ്രചാരണമായിരുന്നു.

അസമിലെ ജലുക്ബാരി മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് ഹിമന്ത ബിശ്വ ശര്‍മ എംഎല്‍എയായത്. തുടര്‍ച്ചയായ അഞ്ച് തവണ ഇതേ മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസിലായിരുന്നപ്പോഴും ബിജെപിയിലെത്തിയപ്പോഴും അദ്ദേഹത്തെ മണ്ഡല വാസികള്‍ കൈവിട്ടില്ല. സോനോവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനാണ് ശര്‍മ ജയിച്ചത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ കണ്‍വീനറാണ് ശര്‍മ. മേഖലയില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ശര്‍മ. ബിജെപിയുടെ അജണ്ടകള്‍ ഒരോന്നായി അദ്ദേഹം അസമില്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ സഖ്യമായ എന്‍ഇഡിഎയുടെ കണ്‍വീനറാണ് ശര്‍മ. മേഖലയില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവ് കൂടിയാണ് ശര്‍മ. ബിജെപിയുടെ അജണ്ടകള്‍ ഒരോന്നായി അദ്ദേഹം അസമില്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായെങ്കിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല.

ഫുട്‌ബോള്‍ താരമായിരുന്നു ബിരേന്‍ സിങ്. പിന്നീട് അദ്ദേഹം അതിര്‍ത്തി രക്ഷാ സേനയില്‍ ജോലി ചെയ്തു. ശേഷം മാധ്യമപ്രവര്‍ത്തകനായി. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. ഇബോബി സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച്‌ മാസങ്ങള്‍ കഴിഞ്ഞാണ് ബിജെപിയില്‍ ചേര്‍ന്നത്. മണിപ്പൂരിലെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി. ഇപ്പോള്‍ രണ്ടാംതവണയും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക