സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി കടുത്തമത്സരത്തില്‍ മലയാള സിനിമയിലെ മുന്‍നിര അഭിനേതാക്കളും യുവതലമുറയും. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും മികച്ച നടനാകാന്‍ മല്‍സരിക്കുന്നു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. പുരസ്കാരത്തിന്റെ പ്രാഥമിക സ്ക്രീനിങ് അവസാനിച്ചു.

മികച്ച നടനാകാന്‍ സീനിയര്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍,സുരേഷ് ഗോപി, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ മുതല്‍ ഇളമുറക്കാരനായ ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ രം​ഗത്തുണ്ട്. മലയാളത്തിലെ എല്ലാ മുന്‍നിര നായകന്മാരുടെയും നായികമാരുടെയും ചിത്രങ്ങള്‍ ഒന്നിച്ചു സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എത്തുന്നതും ഇത് ആദ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍,സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ഉണ്ണി മുകുന്ദന്‍, ജോജു ജോര്‍ജ്, ചെമ്ബന്‍ വിനോദ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരുടെ ചിത്രങ്ങളും അണി നിരക്കുന്നു. നായികമാരില്‍ മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, അന്ന ബെന്‍, മംമ്ത മോഹന്‍ദാസ്, സുരഭി, രജീഷ വിജയന്‍, നിമിഷ സജയന്‍, മീന, ഉര്‍വശി, മഞ്ജു പിള്ള, ലെന, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവരുടെ ചിത്രങ്ങള്‍ മത്സരത്തിനുണ്ട് . ഇതില്‍ മഞ്ജു വാര്യരുടെ മൂന്നു ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.

റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം,വിനീത് ശ്രീനിവാസന്റെ ഹൃദയം, ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി, ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളി, മനു വാരിയരുടെ കുരുതി,.തനു ബാലകിന്റെ കോള്‍ഡ് കേസ്, തുടങ്ങിയവ പ്രേക്ഷകര്‍ ചര്‍ച്ചചെയ്തവയാണ്. ഡോ.ബിജു, ജയരാജ്,ഷെറി , മനോജ് കാന ,സിദ്ധാര്‍ഥ് ശിവ, താരാ രാമാനുജന്‍ തുടങ്ങിയവരുടെ സ്വതന്ത്ര സിനിമകളും ജൂറിക്ക് മുന്നിലുണ്ട്.

142 ചിത്രങ്ങളാണ് ഇത്തവണത്തെ അവാര്‍ഡ് സ്ക്രീനിങിന് ഉണ്ടായിരുന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. സംവിധായകനും ചലച്ചിത്ര നിരൂപകനുമായ കെ ഗോപിനാഥന്‍, പ്രമുഖ സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ പ്രാഥമിക വിധിനിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെ അംഗങ്ങളുമായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക