കൊച്ചി: യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ബെംഗളൂരുവില്‍ താമസിക്കുന്ന പാലക്കാട് മലമ്ബുഴ സ്വദേശി ദിലീപിനെയാണ് (38) നോര്‍ത്ത് പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ താമസിക്കുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബെംഗളൂരു കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ:

2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം. വൈവാഹിക പോര്‍ട്ടല്‍ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. യുവതി വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. തന്റെ പിറന്നാള്‍ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. കുറച്ചു കാലത്തിനു ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാള്‍ക്കു സംശയം തോന്നി. തുടര്‍ന്നു വൈരാഗ്യത്തില്‍ ഇയാള്‍ പീഡന ദൃശ്യങ്ങള്‍ യുവതിയുടെ അച്ഛനും ആദ്യ ഭര്‍ത്താവിനും അയച്ചു കൊടുക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക