മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി. നിക്കി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിനു പിന്നാലെ അത് സ്ഥിരീകരിച്ച്‌ താരവും എത്തിയിരുന്നു. തമിഴ് നടനായ ആദിയെ ജീവിതപങ്കാളിയാക്കാന്‍ പോവുകയാണെന്നും വിവാഹത്തീയതി ഉടന്‍ അറിയിക്കാമെന്നും നിക്കി പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം മാര്‍ച്ച്‌ 24നായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകയ്യുംനീട്ടിയാണ് സ്വീകരിച്ചത്.

മെയ് 18നാണ് വിവാഹമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. രാത്രി 11 മണിക്കാണ് വിവാഹത്തിന്റെ മുഹൂര്‍ത്തം. 18ന് വൈകുന്നേരും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സ്‌നേഹവിരുന്ന് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ‘ഒക്ക വി ചിത്തിരം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ആദി ഇപ്പോള്‍ സജീവമാണ്.തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സജീവസാന്നിധ്യമാണ് നിക്കി ഗല്‍റാണി. നിവിന്‍ പോളിയുടെ ‘1983’ എന്ന സിനിമയിലൂടെയാണ് നിക്കി ഗല്‍റാണി മലയാള സിനിമയുടെ ഭാഗമാകുന്നത്. വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, രാജമ്മ അറ്റ് യാഹു, മര്യാദ രാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

മലയാളത്തില്‍ ഒമര്‍ ലുലുവിന്റെ ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി അഭിനയിച്ചത്. നിവിന്‍ പോളി ചിത്രമായ 1983 ലൂടെയാണ് നിക്കി ഗല്‍റാണി മലയാളത്തില്‍ തുടക്കം കുറിച്ചത്. ഓംശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിലും നിക്കി അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലായി സജീവമാണ് ആദി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക