തിരുവനന്തപുരം: ഹിമാലയ സാനുക്കളില്‍ തപസുചെയ്യുന്ന അഘോരി സന്യാസിമാര്‍ ആദ്യമായി കേരളത്തിലെത്തി. മഹാകാല ഭൈരവ അഖാഡയുടെ നേതൃത്വത്തില്‍ പൗര്‍ണമിക്കാവില്‍ നടക്കുന്ന മഹാകാളികാ യാഗത്തില്‍ പങ്കെടുക്കാനാണ് മഹാകാല ഭൈരവ അഖാഡയുടെ സുപ്രീം ചീഫ് ശ്രീ ശ്രീ ആചാര്യ മഹാമണ്ഡലേശ്വര്‍ കൈലാസപുരി സ്വാമി എത്തിയത്.

കാളീമന്ത്രങ്ങളും ജയ് ജയ് മഹാദേവ് വിളികളുമായാണ് യാഗശാലയിലേക്ക് അഘോരി സന്യാസിയെ ഭക്തര്‍ വരവേറ്റത്. ചുടലഭസ്‌മം പൂശി, രുദ്രാക്ഷം വസ്ത്രമായി ധരിച്ച്‌, ത്രിശൂലവും ഡമരുമേന്തി വന്ന കൈലാസപുരി സ്വാമി പൗര്‍ണമിക്കാവിനെ ആത്മീയതയുടെ കൈലാസമാക്കി. പൂര്‍ണകുംഭം നല്‍കിയാണ് കൈലാസപുരിയെ സ്വീകരിച്ചത്. വാദ്യമേളങ്ങളുടെ അകമ്ബടിയോടെ രഥത്തിലാണ് ഘോഷയാത്രയായി കൈലാസപുരിയെ പൗര്‍ണമിക്കാവിലേക്ക് കൊണ്ടുവന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹനുമാന്‍ കോവിലിലും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ദര്‍ശനത്തിനു ശേഷമാണ് പൗര്‍ണമിക്കാവില്‍ കൈലാസപുരി എത്തിയത്. നൂറുകണക്കിന് ഭക്തരാണ് പൗര്‍ണമിക്കാവില്‍ കൈലാസപുരി സ്വാമിയെ കാണാനായി കൂടിയത്. ഇനി മൂന്നുദിവസം അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് മഹാകാളികായാഗം. നിയുള്ള മഹാകാളികായാഗം രൗദ്രതയുടെ മൂര്‍ദ്ധന്യത്തിലെത്തും. ഇന്നലത്തേത് മഹാമംഗളാരതി കൈലാസപുരി സ്വാമിയാണ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക