അരിസോണ: ശാരീരികമായി പല പ്രത്യേകതകളുമായി ജനിച്ച നിരവധിപ്പേരുടെ വാര്‍ത്തകള്‍ ഇതിനകം വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ആര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിക്കാത്ത ഒരു പ്രത്യേകതയുമായി ജനിച്ച യുവതിയുടെ കഥയാണ് വൈറലാകുന്നത്. രണ്ട് ലൈംഗിക അവയവുമായാണ് 37കാരിയായ ലിയന്ന ബെന്നിന്റെ ജനനം. തനിക്ക് മാസത്തില്‍ രണ്ട് തവണ ആര്‍ത്തവം ഉണ്ടാകുമെന്നും ഒരേ സമയം രണ്ട് പുരുഷന്മാരില്‍ നിന്നും രണ്ട് ഗര്‍ഭ പാത്രങ്ങളിലായി ഗര്‍ഭം ധരിക്കാന്‍ സാധിക്കുമെന്നും ഇവര്‍ വെളിപ്പെടുത്തി.

രണ്ട് ഗര്‍ഭ പാത്രത്തിന് പുറമേ രണ്ട് ഗര്‍ഭാശയ മുഖങ്ങളും ലിയന്നയ്ക്ക് ഉണ്ട്. ടിക് ടോക്കിലൂടെയാണ് തന്റെ അപൂര്‍വ്വത ലിയന്‍ ലോകത്തോട് പറഞ്ഞത്. താന്‍ എല്ലായിടത്തു നിന്നും നേരിടുന്ന ചില ചോദ്യങ്ങള്‍ക്കും ഇവര്‍ വീഡിയോയിലൂടെ മറുപടി നല്‍കി. ഒരു സ്ത്രീക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ തനിക്കും സാധിക്കും എന്നും ഇവര്‍ പറയുന്നു. എന്നാല്‍ മറ്റു സ്ത്രീകള്‍ ഒരു പ്രാവശ്യം ചെയ്യുന്ന കാര്യം തനിക്ക് രണ്ടു തവണ സാധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍ത്തവ സമയത്ത് തനിക്ക് രണ്ട് നാപ്കിനുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. രണ്ട് പീരിയഡുകളും ഏകദേശം രണ്ട് സമയത്താണ് സംഭവിക്കുന്നത്. അപ്പോഴെല്ലാം രണ്ട് നാപ്കിനുകള്‍ ഉപയോഗിക്കണം. ഒരേ സമയം രണ്ട് പുരുഷന്മാരില്‍ നിന്നും ഗര്‍ഭിണിയാകാന്‍ സാധിക്കും. ഒരു മാസക്കാലത്തിനുള്ളില്‍ തന്നെ രണ്ട് പുരുഷന്മാരില്‍ നിന്നും ഗര്‍ഭിണിയാകാന്‍ കഴിയും. ആര്‍ത്തവകാലം വളരെ വേദനാ ജനകമാണെന്നും ലിയന്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക