“ഇത് കേരള പോലീസിലെ റോബർട്ടോ കാർലോസ്”: ഔദ്യോഗിക യൂണിഫോമിൽ മൈതാനത്ത് ഗോളടിക്കുന്ന കേരള പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറൽ.

തിരുവനന്തപുരം: വെടിയുണ്ട പോലുള്ള ഷോട്ടുകളിലൂടെ ലോകം ശ്രദ്ധിച്ച കായിക താരമാണ് ബ്രസീലിയന്‍ മുന്‍ ഫുട്ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ്. കാക്കിക്കുള്ളിലും അത്തരത്തിലുള്ള കായികതാരങ്ങളുണ്ടെന്ന് വീണ്ടും അടിവരയിടുകയാണ് വെെറലായ വീഡിയോ. കേരള പൊലീസിന്റെ ഔദ്യോ​ഗിക പേജിലാണ് തിരക്കേറിയ ജോലി സാഹചര്യങ്ങള്‍ക്കിടയിലെ ചില അസുലഭ നിമിഷങ്ങള്‍ എന്ന കുറിപ്പോടെ വീഡിയോ എത്തിയത്. പന്തുതട്ടുന്ന ഉദ്യോ​ഗസ്ഥന്റെ മുഖം വ്യക്തമാകുകയോ, പേര് പോസ്റ്റില്‍ പരാമര്‍ശിക്കുകയോ ചെയ്യുന്നില്ല. എന്നാല്‍ താഴെയെത്തിയ കമന്റുകളില്‍ വിഴിഞ്ഞം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രജീഷ് ശശിയാണിതെന്ന് പരാമര്‍ശമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

യൂണിഫോമിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന്‍ വളരെ അകലെ നിന്നും പന്തടിച്ച്‌ വലയിലെത്തിക്കുന്നതാണ് വീഡിയോ. പന്ത് ​ഗോള്‍ക്കീപ്പറെയും മറികടന്ന് പോകുന്നതും വീഡിയോയില്‍ കാണാം. മലയാള ചലചിത്രം സുഡാനി ഫ്രം നെെജീരിയയില്‍ പന്തുകളിയുടെ ഭാ​ഗത്ത് വരുന്ന കുറാ.. എന്ന ​ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോക്ക് നല്ല രീതിയിലുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഴിവിനെ പ്രശംസിച്ചുള്ള കമന്റുകളാണ് ഏറെയും. കാ ക്കിക്ക് സല്യൂട്ട് എന്നാണ് ചില കാണികള്‍ കുറിച്ചത്. ജോലി സമയത്ത് കളിച്ചു നടക്കുകയാണ് എന്ന് കേരള പൊലീസിന്റെ പേജിന് പതിവുപോലെയുള്ള തമാശ കലര്‍ന്ന പ്രതികരണങ്ങളുമെത്തുന്നുണ്ട്. എന്നാല്‍ സമാനമായ രീതിയില്‍ യൂണിഫോമിട്ട് ക്രിക്കറ്റ് കളിയുടെ ഭാ​ഗമായതിന് നടപടി നേരിടേണ്ടിവന്ന മുന്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്.

Exit mobile version