തിരുവനന്തപുരം: തനിക്ക് പട്ടികക്ഷേമ വകുപ്പ് ലഭിച്ചപ്പോള്‍ പലരും പരിഹസിച്ചെങ്കിലും അഭിമാനത്തോടെയാണ് വകുപ്പ് ഏറ്റെടുത്തതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. പരാതിയുണ്ടെങ്കില്‍ വകുപ്പുകള്‍ വെച്ചുമാറാന്‍ തയ്യാറാണെന്ന് വേദിയിലിരുന്ന മന്ത്രി ആന്റണി രാജുവും പറഞ്ഞു. എന്നാല്‍ കെഎസ്‌ആര്‍ടിസിയുടെ കുടുക്കില്‍ നിന്നും ഊരാനുള്ള ശ്രമമാണെന്ന് തൊട്ടുപിന്നാലെ സജി ചെറിയാനും കൂട്ടിചേര്‍ത്തു.

എന്നാല്‍ അങ്ങനെ തന്നെ പെടുത്താന്‍ നോക്കേണ്ടെന്ന് രാധാകൃഷ്ണനും കൂടി പറഞ്ഞതോടെ സദസില്‍ പൊട്ടിച്ചിരി. കെഎസ്‌എഫ്ഡിസി നിര്‍മ്മിക്കുന്ന സിനിമയുടെ സ്വിച്ച്‌ ഓണ്‍കര്‍മ്മ ചടങ്ങിനിടെയാണ് ഇത്തരമൊരു സംസാരം.കാലങ്ങളായുള്ള അടിച്ചമര്‍ത്തല്‍കൊണ്ട് പിന്തള്ളപ്പെട്ട ഒരു ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുവരുന്നതില്‍ പങ്കുവഹിക്കുകയെന്നത് അഭിമാനം നല്‍കുന്ന പ്രവര്‍ത്തിയാണെന്നും കെ രാധാകൃഷ്ണന്‍ കൂട്ടിചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രാന്‍സ് ജെന്റര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സഹായധനം നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായ വിഎസ് സനോജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അരിക് എന്ന സിനിമയുടെ സ്വിച്ച്‌ ഓണ്‍ കര്‍മ്മമാണ് കലാഭവന്‍ തിയറ്ററില്‍ നടന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക