ഷാജൻപൂർ: ഉത്തർപ്രദേശിലെ ഷാജൻപൂറിൽ സ്‌കൂൾ അധ്യാപികയെ യുവാവ് പീഡിപ്പിച്ചു. 28 വയസ്സുകാരിയായ അധ്യാപികയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയെന്നും അധ്യാപികയെ വിവാഹം ചെയ്യുന്നതിനും മതം മാറ്റുന്നതിനും ദൃശ്യങ്ങൾ ഉപയോഗപ്പെടുത്താനാണ് ആക്രമി ശ്രമിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

സംഭവത്തിൽ അമീർ എന്ന യുവാവിനും മറ്റു നാലു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. എഫ്‌ഐആറിൽ അമീറിന്റെ മാതാവ്, സഹോദരൻ, സഹോദരി, ബന്ധു എന്നിവർക്കെതിരെയാണു കേസ് രേഖപ്പെടുത്തിയത്. മേയ് 4ന് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു നടക്കുന്നതിനിടെ അധ്യാപികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത അമീർ, അവരെ രാസപദാർഥമുപയോഗിച്ച് ബോധം കെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതിനു ശേഷം യുവതിയെ പീഡിപ്പിച്ചു. അമീറിനെ വിവാഹം ചെയ്യണമെന്നും മതം മാറണമെന്നും അമീറിന്റെ കുടുംബാംഗങ്ങൾ സമ്മർദം ചെലുത്തിയതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നു പറഞ്ഞ പൊലീസ്, അധ്യാപികയെ വൈദ്യ പരിശോധനയ്ക്ക് അയച്ചതായി വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക