തൃക്കാക്കര: മമ്മൂട്ടി,​ ദുല്‍ഖര്‍ സല്‍മാന്‍,​ കാവ്യാ മാധവന്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, ബാലചന്ദ്ര മേനോന്‍…. ഏതെങ്കിലും സിനിമയിലെ അഭിനേതാക്കളുടെ പട്ടികയല്ലിത്.. തൃക്കാക്കരയില്‍ വോട്ടുള്ള മലയാള സിനിമാതാരങ്ങളുടെ ലിസ്റ്റാണ്.
സിനിമാ രംഗത്തുനിന്നുള്ളവരുടെ പട്ടിക ഇനിയും നീളും. കുഞ്ചന്‍,​ ബോബന്‍ ആലുമ്മൂടന്‍, ഭാമ, റിമ കല്ലിങ്കല്‍, നിഷ സാരംഗ്, സജിത മഠത്തില്‍, ലക്ഷ്മി പ്രിയ, സംവിധായകനും അഭിനേതാവുമായ ലാല്‍,​ ആഷിഖ് അബു, കെ.ജി.ജോര്‍ജ്, സംഗീത സംവിധായകരായ ബിജിപാല്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവര്‍ മണ്ഡലത്തിലെ താമസക്കാരാണ്.

മമ്മൂട്ടിയും ദുല്‍ഖറും പൊന്നുരുന്നി സി.കെ.എസ് സ്കൂളിലെ ബൂത്തിലാണ് വോട്ട് ചെയ്യുക. കാവ്യ വെണ്ണല ഗവ.ഹൈസ്കൂളിലും. സംവിധായകന്‍ രഞ്ജിത്ത് വാഴക്കാല ഒലിക്കുഴിയിലെ 137-ാം നമ്ബര്‍ ബൂത്തില്‍. സംവിധായകന്‍ ലാല്‍ പടമുകളിലെ 128-ാം നമ്ബര്‍ ബൂത്തില്‍. നടന്‍ സിദ്ദിഖും മകന്‍ ഷഹീന്‍ സിദ്ദിഖും പാലച്ചുവട് 142-ാം നമ്ബര്‍ ബൂത്തില്‍. റിമയും ആഷിഖ് അബുവും കരുമക്കാടും ഹരിശ്രീ അശോകന്‍ ചെമ്ബുമുക്കിലെ 132-ാം നമ്ബര്‍ ബൂത്തിലും വോട്ട് ചെയ്യും. ഭാമയ്ക്ക് വോട്ട് ഭാരത് മാതാ കോളേജില്‍. സജിത മഠത്തില്‍, ബോബന്‍ ആലുമ്മൂടന്‍, നിഷ സാരംഗ് എന്നിവര്‍ ഇടച്ചിറ, തെങ്ങോട് എന്നിവിടങ്ങളിലാണ് വോട്ട് ചെയ്യുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്‌ട്രീയ,​ സാംസ്കാരിക,​ വ്യാവസായിക രംഗത്തെ ഒട്ടേറെ പ്രമുഖരും തൃക്കാക്കരയില്‍ താമസിക്കുന്നുണ്ട്. പലര്‍ക്കും വോട്ട് ഇവിടെയല്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി വാഴക്കാലയിലെ മകളുടെ വീട്ടിലാണ് താമസമെങ്കിലും വോട്ട് ചേര്‍ത്തലയിലാണ്. മുന്‍ എം.എല്‍.എ ഡാെമിനിക് പ്രസന്റേഷന്‍, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, റിട്ട.ജസ്റ്റിസ് കെമാല്‍ പാഷ, സി.ആര്‍.നീലകണ്ഠന്‍, സാഹിത്യകാരന്മാരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, സുസ്മേഷ് ചന്ദ്രോത്ത്, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ തുടങ്ങിയവരും തൃക്കാക്കര നിവാസികളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക