വയനാട്: ‌വയനാട്ടില്‍ കട ബാധ്യത മൂലം അഭിഭാഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദകരണവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു. ഭാര്യയെ ബന്ധുവീട്ടില്‍ പറഞ്ഞയച്ച ശേഷമാണ് ടോമി വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 7 സെന്‍റ് സ്ഥലമാണ് ഇയാള്‍ക്ക് സ്വന്തമായി ഉള്ളത്.

ഈ സംഭവത്തിലാണ് ബാങ്ക് വിശദീകരണവുമായി എത്തിയത്. മരണത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി ബാങ്ക് ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു. ബാങ്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നം പരമാവധി രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ബാങ്ക് വിശദീകരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പത്രക്കുറിപ്പ് ചുവടെ.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉപഭോക്താവ് ടോമി എം വിയുടെ അപ്രതീക്ഷിത മരണം ദൗര്‍ഭാഗ്യകരവും അതീവ ദുഃഖകരവുമാണ്. കുടുംബത്തെ ഞങ്ങളുടെ ദുഃഖവും അനുശോചനവും അറിയിക്കുന്നു. ഈ ഉപഭോക്താവ് നേരിട്ട പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ബാങ്ക് ശ്രമിച്ചു വരികയായിരുന്നു. ഉപഭോക്താവ് നല്‍കിയ ഉറപ്പിന്‍മേല്‍ ഇതുവരെ അദ്ദേഹത്തിന്റെ സ്വത്ത് ബാങ്ക് ജപ്തി ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച ബാങ്കിന്റെ വിശദീകരണം താഴെ ചേര്‍ക്കുന്നു.

ടോമി എം വിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ 10 ലക്ഷം രൂപയുടെ ഭവന വായ്പയും രണ്ട് ലക്ഷം രൂപയുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെ.സി.സി) വായ്പയും നിലവിലുണ്ട്. തിരിച്ചടവ് തെറ്റിയതിനാല്‍ ഈ വായ്പാ അക്കൗണ്ട് 31/12/2015ന് നിഷ്‌ക്രിയ അക്കൗണ്ടായി തരംതിരിച്ചിരുന്നു. തുടര്‍ന്ന് തുക വീണ്ടെടുക്കാന്‍ നിയമപ്രകാരമുള്ള സര്‍ഫാസി നടപടികള്‍ തുടങ്ങുകയും ചെയ്തു. വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ അക്കൗണ്ടായി മാറിയ ശേഷം കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ സൗത്ത് ഇന്ത്യന്‍ ബാങ്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതു രമ്യമായി സെറ്റില്‍ ചെയ്യാന്‍ ശ്രമിച്ചു വരികയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക