വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതും വേദനാജനകവുമായ അസുഖമാണ് മൂത്രനാളിയിലെ അണുബാധ (യൂറിനറി ട്രാക്‌ട് ഇന്‍ഫെക്ഷന്‍). ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്ബോള്‍ വേദന അനുഭവപ്പെടുക, ബ്ലീഡിംഗ്, നടുവേദന എന്നിവയെല്ലാം അണുബാധയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ആണ്. ഈ അസുഖം കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ അണുബാധ വൃക്കകളിലേയ്ക്കും പടരാന്‍ സാദ്ധ്യതയുണ്ട്.

വേനല്‍ക്കാലത്ത് അണുബാധ വര്‍ദ്ധിച്ചുവരുന്നതായി ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് പൊതുവില്‍ പറയുമെങ്കിലും മറ്റ് കാരണങ്ങളാലും ഈ അസുഖം വരാം. കൂടുതല്‍ സമയം പുറത്ത് ചിലവഴിക്കേണ്ടിവരുന്നവര്‍ക്ക് വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉണ്ടാകുന്നത് അണുബാധയിലേയ്ക്ക് നയിക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നതിന് മറ്റൊരു കാരണമാണ്. ആന്റിബയോട്ടിക്കുകള്‍ കൂടുതല്‍ കഴിക്കുന്നവരിലും അണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എങ്ങനെ തടയാം

1.ധാരാളം വെള്ളം കുടിക്കുക: അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ശരീരത്തില്‍ നിന്ന് പുറന്തള്ളാന്‍ ധാരാളം വെള്ലം കുടിക്കുന്നതിലൂടെ സാധിക്കുന്നു.

2. ശുചിത്വ ശീലം: നല്ല ശുചിത്വ ശീലം പാലിക്കുന്നത് അണുബാധയെ തടയാന്‍ സഹായിക്കും.

3. ദീര്‍ഘനേരം മൂത്രം പിടിച്ചുനിര്‍ത്തരുത്: വെള്ളം കുടിക്കുമ്ബോള്‍ അതിനനുസരിച്ച്‌ മൂത്രമൊഴിക്കുകയും വേണം. അല്ലെങ്കില്‍ ശരീരത്തില്‍ ബാക്ടീരിയകളുടെ വളര്‍ച്ച കൂട്ടാന്‍ ഇത് കാരണമാകും. ശരീരത്തില്‍ എത്രസമയം മൂത്രം പിടിച്ചുവയ്ക്കുന്നുവോ അത്രയധികം അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടുതലാണ്.

4. ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക: ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ ഉണ്ടാവുന്ന ഘര്‍ഷണവും സ്രവങ്ങളും കാരണം, മൂത്രനാളിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ മൂത്രനാളിയിലേക്ക് പ്രവേശിക്കാനുള്ള സാദ്ധ്യതയുണ്ട്, അതിനാല്‍ ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിച്ച്‌ സൂക്ഷ്മാണുക്കളെ പുറന്തള്ളേണ്ടത് പ്രധാനമാണ്.

5. ക്രാന്‍ബെറി ജ്യൂസ്: ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ തടയാന്‍ സഹായിക്കുന്നു. ക്രാന്‍ബെറിയില്‍ മൂത്രനാളിയിലേക്ക് ബാക്ടീരിയയെ എത്തുന്നത് തടയാന്‍ സഹായിക്കുന്ന പദാര്‍ത്ഥങ്ങളുണ്ട്, അതിനാല്‍ അണുബാധ തടയാന്‍ ഇത് സഹായിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക