ഏറെ വിവാദമായ നർക്കോട്ടിക് കേസിൽ അറസ്റ്റിലാകുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്ത താരമാണ് ഷൈൻ ടോം ചാക്കോ. എന്നാൽ വിചാരണയ്ക്കുശേഷം ഇദ്ദേഹത്തെ കേസിൽ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇദ്ദേഹം അറസ്റ്റിലായ സമയത്ത് ഒരു താര പുത്രനും ഒരുമിച്ച് നടത്തിയ ലഹരി ആഘോഷത്തിൽ ബാക്കി വന്ന ലഹരിപദാർത്ഥങ്ങൾ വനിതാ സുഹൃത്തുക്കളുമൊത്ത് ആസ്വദിക്കുന്നതിനിടയിലാണ് ഈയാൾ പിടിയിലായതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കേസിൽനിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഷൈൻ ടോം മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായി ഉയർന്നു വന്നു. എന്നാൽ ഇപ്പോൾ സിനിമാവൃത്തങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചില ഗോസിപ്പ് ചർച്ചകളിൽ കേൾക്കുന്ന ഒരാക്ഷേപം ഷൈൻ ടോം ചാക്കോ ഒരുപാട് അവസരങ്ങൾ നേടുന്നതിന് പിന്നിൽ ചില ഉദ്ദിഷ്ട കാര്യങ്ങൾക്കുള്ള ഉപകാര സ്മരണകൾ ഉണ്ടെന്നാണ്. ലഹരി കേസിൽ ചില പേരുകൾ പറയാതിരുന്നതിന് പ്രത്യുപകാരം ആയിട്ടാണ് കരിയറിൽ ബ്രേക്ക് ലഭിച്ച ചില അവസരങ്ങളിൽ അദ്ദേഹത്തെ തേടിയെത്തിയത് എന്നാണ് സംസാരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ കഴിവുള്ള ഒരു നടനെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന വ്യാജപ്രചരണങ്ങൾ ആണ് ഇത്തരം ആക്ഷേപങ്ങൾക്ക് പിന്നിലെന്നും ചില നിരൂപകർ വ്യക്തമാക്കുന്നു. ഭീഷ്മപർവ്വം എന്ന വിജയ ചിത്രത്തിന്റെ ഭാഗം ആയതിനുശേഷം ഇദ്ദേഹം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത് ലഹരിയുടെ ആലസ്യത്തിൽ ആണെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പഴയ നർക്കോട്ടിക് കേസും അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും വീണ്ടും ചർച്ചയാകുന്നത്.

അഭ്യൂഹങ്ങൾക്ക് പിന്നിൽ ദിലീപ് അനുഭാവികളോ?

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന ദിലീപ് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. അഭ്യൂഹങ്ങളിൽ പറഞ്ഞുകേൾക്കുന്ന സൂപ്പർതാരം ദിലീപിനോട് അത്ര അനുഭാവം പ്രകടിപ്പിക്കുന്ന ആളല്ല. അതുകൊണ്ടുതന്നെ വർഷങ്ങൾക്കുശേഷം ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകൾ വീണ്ടും സജീവമാകുന്നതിന് പിന്നിൽ ദിലീപ് അനുഭാവികളുടെ ഇടപെടൽ ഉണ്ടോ എന്നും സംശയിക്കപ്പെടുന്നു. പ്രത്യേകിച്ച് ഈ സൂപ്പർതാരത്തിന് ഭരണനേതൃത്വവും ആയി ഉള്ള അടുത്ത ബന്ധം കൂടി കണക്കിലെടുക്കുമ്പോൾ ഇതൊരു സമ്മർദ്ദതന്ത്രം ആയി കൂടായ്കയില്ല എന്ന വിലയിരുത്തലും ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക