നാഗ്‌പൂര്‍: നേപ്പാളിലെ നൈറ്റ്‌ക്ളബില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട മറ്റൊരു പാര്‍ട്ടി വീഡിയോയും പുറത്തുവന്നു. നാഗ്‌പൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള പരിശീലനത്തില്‍ പങ്കെടുത്തവര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്റെയും നൃത്തത്തിന്റെയും വീഡിയോ ആണ് ബി ജെ പി പുറത്തുവിട്ടത്. ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ലയാണ് വീഡിയോ ട്വീറ്റുചെയ്തത്.

എന്നാല്‍ വീഡിയോ യൂത്ത്‌കോണ്‍ഗ്രസുമായി ബന്ധപ്പെട്ടതാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍, ലൈറ്റുകള്‍ മിന്നിമറയുമ്ബോള്‍ ആളുകള്‍ സംഗീതത്തിനൊപ്പം അടിപൊളി സ്റ്റെപ്പുകളോടെ നൃത്തം ചെയ്യുന്നത് ദൃശ്യമാണ്. എന്നാല്‍ സംഭവത്തോട് യൂത്ത് കോണ്‍ഗ്രസോ കോണ്‍ഗ്രസോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാര്‍ട്ടി ഇതുവരെ കാണാത്ത തരത്തിലുള്ള പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുമ്ബോള്‍ നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടികളില്‍പങ്കെടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇവര്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് കൂടുതല്‍പ്പേരും ചോദിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക