CrimeFlashKeralaNewsSocial

പത്താംക്ലാസ് വിദ്യാർഥിനിയെ വേദിയിൽ അപമാനിച്ച സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു; തീരുമാനം കേസെടുക്കണമെന്ന് ഗവർണറുടെ ആവശ്യത്തിന് പിന്നാലെ.

തിരുവനന്തപുരം: സമ്മാനദാനചടങ്ങില്‍ നിന്ന് പത്താംക്ലാസുകാരിയെ സമസ്ത നേതാവ് അപമാനിച്ച്‌ ഇറക്കിവിട്ട സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന്‍ വിശദീകരണം തേടി.

ad 1

പെരിന്തല്‍മണ്ണ പനങ്കാക്കരയ്ക്ക് അടുത്തുള്ള മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് വിവാദ സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം ഏറ്റുവാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. ഇതിനെതിരെ വേദിയില്‍ വച്ച്‌ തന്നെ സമസ്തനേതാവ് രംഗത്തെത്തി. പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് സമസ്ത വൈസ് പ്രസിഡന്റ് എംടി അബ്ദുല്ല മുസ്ല്യാരാണ് പരസ്യമായി അധിക്ഷേപിച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

വേദിയില്‍ വച്ച്‌ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തെ കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അത്യന്തരം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button