സിനിമകളിലൂടെ മാത്രമല്ല കാരുണ്യ പ്രവര്‍ത്തനത്തിലൂടെയും രാജ്യമൊട്ടാകെ ആരാധകരെ നേടിയ താരമാണ് സോനൂ സൂദ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദുരിതത്തിലായ നിരവധി പേര്‍ക്കാണ് താരം സഹായവുമായി എത്തിയത്. ഇപ്പോള്‍ കയ്യടി നേടുന്ന പ്രമുഖ ആശുപത്രിയുടെ പരസ്യത്തിനായി അദ്ദേഹം വാങ്ങിയ പ്രതിഫലമാണ്. പരസ്യത്തില്‍ സഹായിക്കാനായി 50 സൗജന്യ കരള്‍ മാറ്റ ശസ്ത്രക്രിയയാണ് സൗനൂ സൂദ് ആവശ്യപ്പെട്ടത്.

12 കോടി രൂപയാണ് 50 കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ചെലവുവരുന്നത്. ചികിത്സച്ചെലവുകള്‍ക്ക് സാമ്ബത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്. ഇപ്പോള്‍ ശസ്ത്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ദ് മാന്‍ എന്ന മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സോനൂ സൂദ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

”ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് എന്നെ ആശുപത്രിയില്‍നിന്ന് ഒരാള്‍ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ അന്‍പതാളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടു. 12 കോടിയോളം രൂപ അതിന് ചെലവുവരും. ഇപ്പോള്‍ ശസ്ത്രക്രിയകള്‍ നടക്കുകയാണ്. ചികിത്സച്ചെലവുകള്‍ക്ക് സാമ്ബത്തിക സ്ഥിതിയില്ലാത്തവര്‍ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്” – സോനൂ സൂദ് പറഞ്ഞു.

കോവിഡ് കാലത്ത് സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. അതിനു ശേഷവും കാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് താരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക