ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്.എസ്.ആര്‍.പ്രസാദ് എന്നയാളാണ് ഭാര്യയ്ക്കൊപ്പം കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ക്ക് ഒരു പേരക്കുട്ടിയെ നല്‍കണം, അല്ലാത്തപക്ഷം അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായാണു ദമ്ബതികള്‍ പരാതി നല്‍കിയിരിക്കുന്നത്.

മകനെ അമേരിക്കയില്‍ വിട്ടു പഠിപ്പിക്കാനും വീടു വയ്ക്കാനുമെല്ലാമായി ഒരുപാടു പണം ചെലവായി. ബാങ്കില്‍നിന്ന് വായ്പ എടുത്താണ് വീടു വച്ചത്. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സാമ്ബത്തികമായി തകര്‍ന്നിരിക്കുകയാണെന്നും മകനും മരുമകളും 2.5 കോടി വീതം തങ്ങള്‍ക്കു നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെയാണ് 2016ല്‍ മകന്റെ വിവാഹം നടത്തിയത്‌. എന്നാല്‍ ഇതുവരെ അതുണ്ടായില്ല. ആണായാലും പെണ്ണായാലും പ്രശ്നമില്ല, ഒരു പേരക്കുട്ടിയെ മാത്രമാണു വേണ്ടതെന്നും ഇരുവരും പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക