കോട്ടയം അയർക്കുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: ഭാര്യയുടെ മൃതദേഹം വെട്ടേറ്റ നിലയിൽ കട്ടിലിനടിയിലും, ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കോട്ടയം: കോട്ടയം അയർക്കുന്നത്ത് ദമ്പതിമാരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർക്കുന്നം സ്വദേശികളായ ദമ്പതിമാരെയാണ് വീടിനുള്ളിൽ കണ്ടെത്തിയത്. ഭാര്യയെ വെട്ടേറ്റ നിലയിൽ കട്ടിലിനടിയിലും, ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അയർക്കുന്നം പഞ്ചായത്തിലെ അമയന്നൂർ പതിമൂന്നാം വാർഡ് പതിക്കൽ വീട്ടിൽ സുധീഷ് (40), ഭാര്യ ടിന്റു (34) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പൊലീസ് സംഘം അയർക്കുന്നത്ത് എത്തിയിട്ടുണ്ട്. അൽപ സമയം മുൻപാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്തംഗത്തെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഇതേ തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹത്തിന് കാവൽ ഏർപ്പെടുത്തി. സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും, ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തേയ്ക്ക് എടുക്കു. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയുണ്ടായിട്ടില്ലെന്ന് അയർക്കുന്നം എസ്.ഐ പറഞ്ഞു.

മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്. ഭാര്യയുടെ മൃതദേഹം കട്ടിലിന് അടിയിൽ വെട്ടേറ്റ നിലയിലാണ്. ഭർത്താവ് തൂങ്ങി നിൽക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version