തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുംവിധം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തിനോട് കടമായി ചോദിച്ച 4000 കോടി രൂപ അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 10% നൽകുന്നത് മാറ്റിവയ്ക്കണം എന്ന ശുപാർശ ധനവകുപ്പിന് മുന്നിൽ ഉണ്ട് എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ആലോചന ഇപ്പോൾ ഇല്ല എന്ന നിലപാടാണ് പ്രമുഖ വാർത്താ മാധ്യമത്തോട് പ്രതികരിച്ചപ്പോൾ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം ശമ്പളം മുടങ്ങാതിരിക്കാൻ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിന് ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് കടം എടുക്കുന്നതിനുള്ള അനുമതി പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിസർബാങ്ക് പല ഗഡുക്കൾ ആയി നാലായിരം കോടി രൂപ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു. എന്നാൽ കേന്ദ്രം കടമെടുപ്പിനുള്ള അനുമതി നൽകാതെ ഇത് ലഭ്യമാവില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുൻവർഷങ്ങളിലെ സംസ്ഥാനത്തിൻറെ കടം സംബന്ധിച്ച കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് കേന്ദ്ര വാദം. കിഫ്ബിയും പൊതുമേഖലാ സ്ഥാപനങ്ങളും എടുക്കുന്ന കടവും സർക്കാർ കടമായി കണക്കാക്കണം എന്നാണ് കേന്ദ്ര നിലപാട്. എന്നാൽ ഇത് അംഗീകരിക്കാൻ സംസ്ഥാനം തയ്യാറല്ല. ഏതായാലും ഉടനടി പണം ലഭ്യമായില്ലെങ്കിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന സ്ഥിതിയിലാണ് ഇപ്പോൾ കേരളം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക