സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അമിത രോമവളര്‍ച്ച. പല മരുന്നുകള്‍ കഴിച്ചും ക്രീമുകള്‍ ട്രൈ ചെയ്തിട്ടും പരാജയപ്പെട്ടവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിലുള്ളവര്‍ക്കൊരു സന്തോഷ വാര്‍ത്തയാണിത്. സ്ത്രീകളുടെ ശരീരത്തിലെ രോമം നീക്കാന്‍ എള്ളെണ്ണയും കടലമാവും സഹായിക്കും.

മഞ്ഞള്‍, എള്ളെണ്ണ, കടലമാവ് എന്നിവ കലര്‍ത്തി ശരീരത്തിലെ രോമവളര്‍ച്ച തടയാം. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അത്രതന്നെ കടലമാവ് എന്നിവ യോജിപ്പിക്കുക. ഇതിലേയ്ക്ക് അല്‍പം എള്ളെണ്ണ ഒഴിയ്ക്കണം. നല്ലപോലെ കൂട്ടിക്കലര്‍ത്തി രോമമുള്ളിടത്തു പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് അല്‍പം ചൂടുവെള്ളം തൊട്ട് മൃദുവായി ഉരയ്ക്കുക. പിന്നീട്, ചൂടുവെള്ളത്തില്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു തവണ ചെയ്യാം. ഇത് അമിത രോമവളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ, ബ്ലീച്ചിംഗ് ഇഫക്ടുള്ള നാരങ്ങാനീര് ശരീരത്തിലെ രോമ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒന്നാണ്. 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര, അരക്കപ്പു ചൂടുവെള്ളം എന്നിവ ചേര്‍ത്തിളക്കുക. ഇത് രോമമുള്ളിടത്തു പുരട്ടുക. 20 മിനിറ്റു കഴിയുമ്ബോള്‍ ഇത് പതുക്കെ ചൂടുവെള്ളത്തില്‍ നനച്ച്‌ ഉരച്ച്‌ കഴുകുക. ഇതും രോമവളര്‍ച്ച കുറയാന്‍ സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക