അവധിക്കാലം അടിച്ചു പൊളിക്കാന്‍ യുവാക്കള്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഇവിടുത്തെ ബീച്ചുകളിലും ബാറുകളിലും ഡിജെ പാര്‍ട്ടികളിലുമൊക്കെ അടിച്ചു പൊളിക്കാനാണ് യുവാക്കള്‍ ഗോവയിലേക്ക് തിരിക്കുന്നത്. എന്നാല്‍, ഇത് മാത്രമല്ല ഗോവ. നിങ്ങള്‍ കാണാത്ത, അറിയാത്ത ഒരു ഗോവയുണ്ട്. ആ ഗോവയെ നമുക്ക് പരിചയപ്പെടാം. ഗോവയുടെ രഹസ്യ അറകളിലേക്ക് ഒരു യാത്ര പോകാം.

1. ഗോവയുടെ മൂന്നിലൊരു ഭാഗവും വനത്താല്‍ മൂടപ്പെട്ടിരിക്കുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആളുകള്‍ ഗോവയെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍, അവര്‍ മിക്കവാറും മണല്‍ നിറഞ്ഞ നീണ്ട ബീച്ചുകളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ബീച്ചുകളും പരന്നുകിടക്കുന്ന നീലവെള്ളവുമാണ് അവര്‍ക്കറിയാവുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ പകുതിയോളം ഭാഗവും വനത്താല്‍ മൂടപ്പെട്ടിരിക്കുന്നുവെന്ന വസ്തുത അധികമാര്‍ക്കും അറിയില്ല. ഗോവയിലെ ഏകദേശം 30% ഭൂമിയും ഇന്ത്യയുടെ മനോഹരമായ പശ്ചിമഘട്ടത്തിലാണ്. വിശാലമായ പര്‍വതനിരകളും ജൈവവൈവിധ്യത്തിന്റെ നിധികേന്ദ്രവുമാണ് ഈ ഭാഗം. ഇന്ത്യന്‍ ഭീമന്‍ അണ്ണാന്‍, മംഗൂസ്, മെലിഞ്ഞ ലോറിസ്, ഇന്ത്യന്‍ മക്കാക്കുകള്‍, സ്ലോത്ത് ബിയര്‍ എന്നിവയുള്‍പ്പെടെ വിദേശ വന്യജീവികളാല്‍ നിറഞ്ഞതാണ് ഇവിടുത്തെ വനങ്ങള്‍.

2. 7,000 ബാറുകള്‍ ആണ് ഗോവയില്‍ ഉള്ളത്

ഗോവ ഇന്ത്യയുടെ ‘പാര്‍ട്ടി ജില്ല’ എന്ന് പരക്കെ അറിയപ്പെടുന്നു. സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ഗോവയിലാണെന്നാണ് സഞ്ചാരികളുടെ കാവ്യ ഭാവന. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും സൂര്യനെ തേടി ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഗോവ സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും കുഞ്ഞന്‍ സംസ്ഥാനമായ ഗോവയില്‍ എത്ര ബാറുകളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? സംസ്ഥാനത്തുടനീളം 7,000-ത്തോളം ബാറുകള്‍ ആണുള്ളത്. വില കുറഞ്ഞതും ജനകീയവുമായ മദ്യവും ഇവിടെ ലഭ്യമാണ്. ഇവയെല്ലാം ലൈസന്‍സുള്ളവയാണ്. അപ്പോള്‍ ലൈസന്‍സില്ലാത്തവയുടെ കണക്കുകൂടി എടുത്താലുള്ള കാര്യം പറയണോ?

3. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ

ചരിത്രമറിയാവുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പൊതുവെ ഗോവയെ കുറിച്ച്‌ അറിയാവുന്ന ഒരു കാര്യം, ഒരുപക്ഷെ അതിന്റെ പൊതുസ്വഭാവത്തെ കുറിച്ച്‌ ആകാം. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവ എന്ന പൊതുസ്വഭാവം പലര്‍ക്കും പരിചിതമാണ്. 1,429 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ഇത് ഡെവോണിനേക്കാള്‍ അല്പം വലുതാണ്. സംസ്ഥാനത്തിന് ‘ചെറിയ’ അളവിലുള്ള ആകര്‍ഷണങ്ങളും കാര്യങ്ങളും അല്ല ഉള്ളത്. ഗോവ കാഴ്ചകളാല്‍ സമൃദമാണ്.

4. വരുമാനത്തില്‍ മുന്നില്‍

ചെറിയ സംസ്ഥാനമാണെന്ന് കരുതി ഗോവയുടെ വരുമാനം കുറവാണെന്ന് കരുതിയാല്‍ തെറ്റി. വിനോദ സഞ്ചാരത്തില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത്. നമ്മുടെ നാട്ടിലുള്ളവരെക്കാള്‍ പണക്കാരാണ് ഗോവക്കാര്‍ എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒരു ദേശീയ സെന്‍സസ് പുറത്തുവിട്ട കണക്കു പ്രകാരം ഒരു ശരാശരി ഗോവക്കാരന്റെ ഒരു വര്‍ഷത്തെ വരുമാനം 1,92,652 രൂപയാണ്. ജീവിതം നന്നായി ആസ്വദിക്കുന്നവരാണ് ഗോവക്കാര്‍.

5. രണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ഒരു സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും ഗോവയുടെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ പോര്‍ച്ചുഗീസുകാര്‍ വിസമ്മതിച്ചു. ഗോവയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടര്‍ന്നു. ഗോവയ്ക്കകത്തും പുറത്തും നിന്ന് ജനം പോരാടി. 1961 ഡിസംബര്‍ 17 ന് ഇന്ത്യന്‍ സൈന്യവും വ്യോമസേനയും നാവികസേനയും ഗോവ ആക്രമിക്കുകയും വേണ്ടത്ര സജ്ജരല്ലാത്ത പോര്‍ച്ചുഗീസ് സൈന്യത്തെ കീഴടക്കുകയും ചെയ്തു. ഡിസംബര്‍ 18-ന് പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഔദ്യോഗികമായി കീഴടങ്ങി, അടുത്ത ദിവസം ഗോവ ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായി! എല്ലാ വര്‍ഷവും ഡിസംബര്‍ 19 ന് ഗോവ ഈ രണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക