ആലപ്പുഴയില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. വണ്ടാനംമെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരന്‍ റെനീസിന്റെ ഭാര്യ നെജില, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരാണ് മരിച്ചത്. നെജിലയുടെ മൃതദേഹം തൂങ്ങിയ നിലയിലും മക്കളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

ആലപ്പുഴ എ.ആര്‍ ക്യാംപിനു സമീപത്തെ പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് പൊലീസുകാരന്റെ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റിലെ സിപിഒ റെനീസിന്റെ ഭാര്യ 28 വയസ്സുള്ള നെജിലയാണ് അഞ്ചും ഒന്നരയും വയസ്സുള്ള കുട്ടികളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. ടിപ്പുസുല്‍ത്താനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും മലാലയെ ഷാള്‍ ഉപയോഗിച്ച്‌ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ചുമാണ് കൊന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനീസ് വാതില്‍ തുറക്കാത്തതു കണ്ട് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. റെനീസിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക