തിരുവനന്തപുരം : കോവളത്തെ ടൂറിസം വകുപ്പിന്റെ ദിശ-സന്ദേശ ബോര്‍ഡിലെ അക്ഷര പിശക് മന്ത്രിയെ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. മണിക്കൂറുകള്‍ക്കകം വകുപ്പ് ഡയറക്ടര്‍ ഇടപ്പെട്ട് അക്ഷര പിശക് തിരുത്തുകയും ചെയ്തു. പാര്‍ട്ടി തന്നെ ബഹിഷ്കരിക്കുന്നെങ്കിലും ജനപ്രതിനിധികള്‍ ശ്രദ്ധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശ്രീജിത്ത് പണിക്കര്‍ ട്രോള്‍ രൂപേണ മറുപടിയും നല്‍കി. ശ്രീജിത്തിന്റെ പോസ്റ്റിന് പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയില്‍ ട്രോളായി മാറിയിരുന്നു.

നടി ശരണ്യ മോഹന്റെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനെടുത്ത വീഡിയോയാണ് ശ്രീജിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘THANKS FOR YOUR VICIT COME AGAIN’ എന്നാണ് നിരവധി വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം ബീച്ചിന് സമീപത്തെ ദിശ ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് തന്നെയാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.facebook.com/panickar.sreejith/videos/1173156283517867/?app=fbl

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

മിഷന്‍ സക്സസ്!
അല്ലെങ്കിലും മുഹമ്മദ് റിയാസ് സ്നേഹമുള്ളവനാ. കോവളത്തെ ഒരു സര്‍ക്കാര്‍ ബോര്‍ഡിലെ ഭീകര അക്ഷരപ്പിശക് കാട്ടി രാവിലെ ഞാനൊരു പോസ്റ്റിട്ടിരുന്നല്ലോ. ഇതാ അഞ്ചു മണിക്കൂറിനകം അക്ഷരപ്പിശക് മാറ്റി ബോര്‍ഡിനെ നല്ല കുട്ടപ്പന്‍ ആക്കിയിട്ടുണ്ട്. പാര്‍ട്ടി അന്തസ്സില്ലാത്ത ബഹിഷ്കരണം തുടരുമ്ബോഴും ജനപ്രതിനിധികള്‍ അടിയനെ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. അഭിവാദ്യങ്ങള്‍.

അടുത്തിടെയായി ശ്രീജിത്ത് പണിക്കര്‍ ഉള്ള ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കാറില്ല. എകെജി സെന്ററില്‍ നിന്ന് ഇങ്ങനെയൊരു നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്ബേ നല്‍കിയിട്ടുണ്ടായിരുന്നു. സിപിഎം പ്രതിനിധികളെ പാര്‍ട്ടി നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് അയക്കുന്നത്. പണിക്കര്‍ ഉണ്ടങ്കില്‍ വരില്ല എന്ന് അവര്‍ ചര്‍ച്ചക്ക് വിളിക്കുമ്ബോള്‍ പറയും, സിപിഎം ഇല്ലെങ്കില്‍ ചര്‍ച്ചകള്‍ ഏകപക്ഷീയമാകും. അതിനാല്‍ പലപ്പോഴും പണിക്കരെ ചാനലുകള്‍ ഒഴിവാക്കുന്നു.ഇതെതുടര്‍ന്നാണ് മന്ത്രിയെ അഭിനന്ദിച്ച പോസ്റ്റില്‍ സിപിഎമ്മിന്റെ ബഹിഷ്കരണത്തിന് കൂടി ഉള്‍പ്പെടുത്തിയുള്ള പണിക്കരുടെ ഒളിയമ്ബ്.

കൂടാതെ അക്ഷരപ്പിശക് തിരത്തിയെന്ന് ശ്രീജിത്തിന്റെ പോസ്റ്റിന് മറുപടി നല്‍കി കേരളം ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസും രംഗത്തെത്തി. “ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചതിന് നന്ദി. അത് തിരുത്തിട്ടുണ്ട്” കൃഷ്ണ തേജ ഐഎഎസ് ശ്രീജിത്തിന്റെ പോസ്റ്റിന് ചിത്രം സഹിതം കമന്റായി രേഖപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക