പൂഞ്ഞാര്‍: പൂഞ്ഞാറില്‍ തന്റെ സ്വാധീനം പി.സി.ജോര്‍ജ് തിരിച്ചുപിടിക്കുന്നു. തിടനാട് സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സഖ്യത്തിനെതിരെ ഒറ്റയ്ക്ക് പോരാടി മിന്നുന്ന വിജയം നേടിയിരിക്കുകയാണ് പിസി. ജനപക്ഷ നേതാവ് തോമസ് വടകര നയിച്ച ജനകീയ പാനലാണ് വിജയിച്ചത്. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നേരിട്ട് ബൂത്തിലെത്തി വോട്ട് പിടിക്കാന്‍ നോക്കിയിട്ടും ഏറ്റ കനത്ത പരാജയം നിയമസഭ തെരെഞ്ഞെടുപ്പിന് ശേഷമുണ്ടായ വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.

നാല് പഞ്ചായത്തംഗങ്ങളും, രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, സിപിഎം ഏരിയ കമ്മറ്റി അംഗവും ലോക്കല്‍ സെക്രട്ടറിയുമടക്കം അണിനിരന്ന എല്‍.ഡി.എഫ് സഖ്യത്തിനെതിരെ നേടിയ വിജയം ജനപക്ഷത്തിനും പിസി ജോര്‍ജ്ജിനും രാഷ്ട്രീയ മാറ്റ് കൂട്ടുന്നു. യുഡിഎഫിന് സ്ഥാനാര്‍ത്ഥികളില്ലായിരുന്നെങ്കിലും, എല്‍.ഡി.എഫിനുള്ള യുഡിഎഫിന്റെ പരോക്ഷ പിന്തുണയും ചര്‍ച്ചയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭാ തിരഞ്ഞെടുപ്പില്‍, പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് പിസിക്കെതിരെ ജയിച്ചത്. ബദ്ധശത്രുവായ ജോസ് കെ. മാണി പക്ഷമാണ് പി.സിയുടെ വിജയത്തിന് വിലങ്ങിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടോമി കല്ലാനിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്തത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ പി.സി ജോര്‍ജ്- ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കാനാണ് ശ്രമിച്ചത്. പ്രചാരണത്തിനിടെ പി.സി ജോര്‍ജിന് നേരെ ഈരാറ്റുപ്പേട്ടയില്‍ വെച്ച്‌ നടന്ന പ്രതിഷേധവും വാഗ്വാദവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ പി.സി ജോര്‍ജ് പ്രതീക്ഷിച്ച വോട്ടുകള്‍ ഒന്നും തന്നെ പെട്ടിയില്‍ വീണില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2016ല്‍ മൂന്ന് മുന്നണികളേയും പിന്നിലാക്കിയാണ് പി.സി.ജോര്‍ജ്ജ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക