ന്യഡല്‍ഹി: കോണ്‍ഗ്രസിലെ എല്ലാ സമിതികളിലും ചെറുപ്പക്കാരെ കൊണ്ടുവരണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്. 45 വയസിന് താഴയുള്ളവരെ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൊണ്ടുവരണമെന്നാണ് ചിന്തര്‍ ശിബിറിനു മുന്നോടിയായി നടന്ന ഉപസമിതിയിലാണ് നിര്‍ദേശം. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഉടന്‍ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും.
ആറ് ഉപസമിതികളില്‍ യുവജനകാര്യ സമിതിയാണ് ഈ ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. 45 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കികൊണ്ട് കമ്മിറ്റികള്‍ പുനസംഘടിപ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസന് ഉള്‍പ്പെടെയുള്ള പത്തംഗ സമിതിയുടെതാണ് നിര്‍ദ്ദേശം.
യുവജനകാര്യ സമിതിയില്‍ ഉരുത്തിരിഞ്ഞുവന്ന ശുപാര്‍ശയുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സോണിയാ ഗാന്ധിക്ക് സമര്‍പ്പിക്കും. മെയ് 13ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ ആരംഭിക്കുന്ന ചിന്തന്‍ ശിബിറില്‍ ഈ നിര്‍ദേശം തീരുമാനമായി വന്നാല്‍ രാജ്യത്താകമാനം കോണ്‍ഗ്രസിന് പുതിയ നേതൃത്വം ഉയര്‍ന്നുവരും. അങ്ങനെയെങ്കില്‍ നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് നേതൃനിരയിലെ കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദേശം ഗുണകരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിന്തന്‍ ശിബിറില്‍ അവതരിപ്പിക്കാനുള്ള സംഘടനാകാര്യ ഉപസമിതിയില്‍ പാര്‍ട്ടിയില്‍ സമൂലമായ മാറ്റത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്നലത്തെ യോഗത്തില്‍ രമേശ് ചെന്നിത്തല മുന്നോട്ട് വെച്ചിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ പ്രധാന നിര്‍ദ്ദേശം.
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്നാണ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുളഅള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല പ്രധാനമായും മുന്നോട്ട് വെച്ചത്.
പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനായി ഒരു മാസം നീണ്ടു നില്ക്കുന്ന ഫണ്ട് ശേഖരണം നടത്തണം. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. ഭാരവാഹികളുടെ എണ്ണം ഭരണഘടനയില്‍ നിശ്ചയിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. ചെറിയ സംസ്ഥാനങ്ങളില്‍ പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50ഉം, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 പേരെന്നും നിജപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം വെച്ചു. ചിന്തന്‍ ശിബിറില്‍ ആറ് സബ് കമ്മിറ്റികളാണ് പ്രമേയം അവതരിപ്പിക്കുക. രാഷ്ട്രീയം, സാമൂഹിക നീതി, സാമ്ബത്തികം, സംഘടനാ, കാര്‍ഷികം, യുവജന ക്ഷേമം എന്നിവയാണ് കമ്മിറ്റികള്‍.