കോയമ്ബത്തൂര്‍: സംസ്ഥാനത്ത് ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് ബിജെപി. കോയമ്ബത്തൂരില്‍ പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മ്മാണത്തിന്, ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ അറിയിച്ചു.

മുന്‍പ് വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ച അണ്ണാമലൈ, പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും വ്യക്തമാക്കി. അടുത്തിടെ നടന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിലാണ്, കോയമ്ബത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക