കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥിനിയെ ഫ്ലാറ്റില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍, ജൂനിയര്‍ വിദ്യാര്‍ത്ഥിയായ പാലക്കാട് സ്വദേശി കാളിദാസന്‍ അറസ്റ്റിലായി. പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയതെന്നു പൊലീസ് പറഞ്ഞു.

കുസാറ്റിലെ മെക്കാനിക് വിഭാഗം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് യുവാവ്. പാലാരിവട്ടത്ത് പെണ്‍കുട്ടി താമസിച്ച ഫ്ലാറ്റില്‍ രണ്ടു വര്‍ഷം മുന്‍പ് അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍, പെണ്‍കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പ്രതിയെ റിമാന്‍ഡു ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക