ബംഗളൂരു: പഴയ നാണയം വന്‍വിലക്ക് ഓണ്‍ലൈന്‍വഴി വില്‍ക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചുള്ള തട്ടിപ്പില്‍ കുടുങ്ങി 26 ലക്ഷം രൂപ നഷ്ടമായ വ്യാപാരി ആത്മഹൂതിചെയ്തു. ബംഗളൂരുവിന്റെ സമീപ ജില്ലയായ ചിക്കബല്ലാപുരയിലെ ഗിഫ്റ്റ്ഷോപ്പ് ഉടമ അരവിന്ദ് (46) ആണ് മരിച്ചത്. 60 വര്‍ഷം മുമ്ബുള്ള ഒറ്റ രൂപ നാണയത്തിന് 56 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്.

പ്രൊസസിങ് ഫീസ് എന്ന പേരില്‍ പല തവണയായി ഇയാളില്‍നിന്ന് 26 ലക്ഷം രൂപ പ്രതി കൈക്കലാക്കുകയായിരുന്നു. സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ഭാര്യയുടെ ആഭരണം പണയം വെച്ചുമാണ് ഇയാള്‍ തുക കണ്ടെത്തിയത്. തന്റെ മരണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളെ കുറിച്ച്‌ വിശദമായ കുറിപ്പെഴുതിയാണ് അരവിന്ദ് ജീവനൊടുക്കിയത്. ഇത്തരം തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നും ബംഗളൂരു നഗരത്തില്‍ കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സിറ്റി പൊലീസ് കമീഷണര്‍ കമല്‍ പന്ത് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പുരാതന നാണയങ്ങള്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച്‌ നല്‍കുന്ന ഓണ്‍ലൈന്‍ പരസ്യങ്ങള്‍ സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ പഴയ നാണയങ്ങള്‍ ആവശ്യപ്പെട്ട് തട്ടിപ്പുകാര്‍തന്നെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദൈവങ്ങളുടെയും പ്രശസ്ത വ്യക്തികളുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും പരസ്യം നല്‍കാറുള്ളത്. വന്‍തുക വാഗ്ദാനം ചെയ്യുകയോ പല പേരില്‍ തുക അടക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുമ്ബോള്‍ തട്ടിപ്പിനെ കുറിച്ച്‌ കരുതല്‍ വേണമെന്നും കമീഷണര്‍ ഓര്‍മിപ്പിച്ചു. 1957ലെ ഒറ്റ രൂപ നാണയം തന്റെ കൈവശമുണ്ടെന്ന് കാണിച്ച്‌ അരവിന്ദ് ഓണ്‍ലൈനില്‍ പരസ്യം ചെയ്തിരുന്നു. ഇതു കണ്ട് ഇയാളെ ഫോണില്‍ ബന്ധപ്പെട്ട ഒരാള്‍ പഴയ ഒറ്റ രൂപ നാണയത്തിന്റെ ചിത്രം അയക്കാന്‍ ആവശ്യപ്പെട്ടു.

ശേഷം 56 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ച പ്രതി പ്രൊസസിങ് ഫീസായി 2000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പല തവണയായി സ്വിഫ്റ്റ് കോഡ് ചാര്‍ജ്, ആര്‍.ബി.ഐ ചാര്‍ജ്, ഇന്‍കം ടാക്സ് തുടങ്ങി പല പേരില്‍ പണം ആവശ്യപ്പെട്ടു. പല ബാങ്ക് അക്കൗണ്ടുകളില്‍നിന്നായി 26 ലക്ഷം രൂപ തട്ടിപ്പുകാരന്‍ നല്‍കിയ ബാങ്ക് അക്കൗണ്ടിലേക്ക് അരവിന്ദ് കൈമാറി.

പിന്നീട് പ്രതികരണമില്ലാതായതോടെയാണ് താന്‍ തട്ടിപ്പിനിരയായതായി ഇയാള്‍ മനസ്സിലാക്കിയത്. ഇതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച അരവിന്ദ് ഗൗരി ബിദനൂര്‍ റോഡില്‍ ക്ഷേത്രത്തിന് സമീപം തന്റെ സ്കൂട്ടര്‍ നിര്‍ത്തിയിട്ട ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് ചിക്കബല്ലാപുര പൊലീസ് പറഞ്ഞു. ജീവനൊടുക്കുന്നതിന് മുമ്ബ് വൈകീട്ട് 3.47ന് തന്റെ സുഹൃത്തിന് അരവിന്ദ് വാട്ട്സ്‌ആപ് സന്ദേശം അയച്ചിരുന്നു. എന്നാല്‍, ജോലിത്തിരക്കിലായിരുന്ന സുഹൃത്ത് രാത്രി ഒമ്ബതോടെയാണ് സന്ദേശം വായിക്കുന്നത്. ഉടന്‍ ചിക്കബല്ലാപുര ഡിവൈ.എസ്.പി വി.കെ. വസുദേവയെ വിവരമറിയിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക