ഇടനാട് സ്കൂളിന് സമീപം സ്വകാര്യവ്യക്തിയുടെ കുളത്തിൽ കുളിക്കാനിറങ്ങിയ 14 വയസ്സുകാരൻ മുങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം ആണ് അശ്വിൻ കുളത്തിലേക്ക് പോയത്. ഇടനാട് കിഴക്കേക്കര അജിത്തിന്റെ മകനാണ് അശ്വിൻ.

കുട്ടിയുടെ മൃതശരീരം പാലാ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. എംഎൽഎ മാണി സി കാപ്പൻ ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി മൃതശരീരം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വേനലവധിക്കാലത്ത് ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഏവരും ജാഗ്രത പുലർത്തണമെന്നും, കുട്ടിയുടെ വേർപാടിൽ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക